ചെലവു കുറഞ്ഞ ചാന്ദ്രദൗത്യങ്ങൾ; മാതൃകയായി ഇന്ത്യൻ ബഹിരാകാശ ഗവേഷണം

chandrayaan-cheap
SHARE

ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ ചന്ദ്ര പര്യവേക്ഷണമാണ്  ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യങ്ങള്‍.ചന്ദ്രയാന്‍ ഒന്നിന് പത്തുവര്‍ഷം മുമ്പ് മുടക്കിയത് വെറും  386 കോടിയാണെങ്കില്‍ ഇന്ന് യാത്ര പുറപ്പെട്ട ചന്ദ്രയാന്റെ ചെലവ് 978 കോടി രൂപയാണ്. അതായത്  പല ഹോളിവുഡ് സിനിമകളുടെയും പകുതി മുതല്‍മുടക്ക്.

അവന്‍ജര്‍ എന്‍ഡ് ഗെയിമെന്ന  സയന്‍സ് ഫിക്ഷന്‍ സിനിമയ്ക്കായി മാര്‍വല്‍ സ്റ്റുഡിയോ മുടക്കിയത് 356 മില്യണ്‍ ഡോളര്‍.അതായത്  2436 കോടി ഇന്ത്യന്‍ രൂപ. ഇനി  ചന്ദ്രയാന്‍ രണ്ടിന്റെ ചെലവ് കൂടി കേള്‍ക്കുക.   റോക്കറ്റ് കുതിച്ചുയരുമ്പോള്‍ ചെലവ്  978 കോടി രൂപ. കേവലം ഒരു ഹോളിവുഡ് സിനിമ നിര്‍മ്മിക്കുന്നതിന്റെ  പകുതി പണമുപയോഗിച്ചാണ് ചന്ദ്രനിലേക്ക് ഇന്ത്യ ഉപഗ്രഹം അയക്കുന്ന്ത്. ഇതാണ് ലോകരാജ്യങ്ങളെ വിസ്മയിപ്പിക്കുന്നത്. 386 കോടി മുടക്കിയുള്ള ചന്ദ്രയാന്‍ ഒന്ന് ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തിയപ്പോള്‍ ലോകം അംഗീകരിച്ചാണ് ഐ.എസ്.ആര്‍.ഓയുടെ മികവിനെ. ഇത്രയും കുറഞ്ഞ മുതല്‍ മുടക്കില്‍  ചന്ദ്രയാന്‍ രണ്ട് പറന്നുയരുമ്പോള്‍ ലോകം പ്രതീക്ഷയോടെ നോക്കുന്നതും ഈ നേട്ടം കൊണ്ടാണ്.

സാങ്കേതിക വിദ്യയിലെ സ്വാശ്രയത്വം. പരീക്ഷണ നിരീക്ഷണങ്ങളില്‍  സജീവ പങ്കാളിത്തം വഹിക്കാന്‍ വ്യവസായ ഗവേഷണ സ്ഥാപനങ്ങളുടെ നീണ്ടനിര എന്നിവയാണ് ഇന്ത്യയെ  ഇത്രയും കുറഞ്ഞ ചെലവില്‍  ചന്ദ്രപര്യവേക്ഷണത്തിനിറങ്ങാന്‍ പ്രാപ്തരാക്കുന്നത്..

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...