ആയുധങ്ങൾക്ക് മൂർച്ച കൂട്ടി ഇരു പാളയങ്ങളും; വിശ്വാസ വോട്ടെടുപ്പ് നാളെ

karnataka-web
SHARE

കർണാടകയിൽ വിശ്വാസവോട്ടെടുപ്പ്  നാളെ നടന്നേക്കും. നിയമസഭ ചേരാൻ ഒരുദിവസം ബാക്കിനിൽക്കെ ഇരുപാളയങ്ങളിലും അണിയറ നീക്കങ്ങൾ സജീവമാണ്. സഖ്യസർക്കാരിനെ  പിടിച്ചു നിർത്താനുള്ള പതിനെട്ടടവും പയറ്റുകയാണ് കോൺഗ്രസ് ദൾ നേതൃത്വം. അതേസമയം സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി.

പരസ്യമായ രാഷ്ട്രീയ നാടകങ്ങൾക്ക് അവധിനൽകി അണിയറയിൽ ആയുധങ്ങൾ ഒരുക്കുകയാണ് ഇരുപക്ഷവും. ഏതുവിധേനയും സർക്കാർ നിലനിർത്താൻ സകലഅടവുകളും പയറ്റി കോൺഗ്രസ് ദൾ നേതൃത്വം. പുതിയ സർക്കാർ രൂപീകരിക്കാനുളള തന്ത്രങ്ങളും,  ചട്ടക്കൂടുമൊരുക്കി ബിജെപി. ഇരുപക്ഷത്തെയും എൽ എമാർ  റിസോർട്ടുകളിൽ തന്നെ  തുടരുകയാണ്.  വോട്ടെടുപ്പ് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത് അഭികാമ്യമല്ല എന്നു സ്പീക്കറും വ്യക്തമാക്കിയതിന് പിന്നാലെ ചർച്ച തിങ്കളാഴ്ച  പൂർത്തിയാക്കാമെന്നു കോൺഗ്രസ് മറുപടി നൽകിയിരുന്നു.  ഇതോടെ നാളെ വരെ കാത്തിരിക്കാമെന്ന നിലപാടിലാണ് ബിജെപി.

അതേസമയം വോട്ടെടുപ്പ് നടത്താൻ നൽകിയ നിർദ്ദേശങ്ങൾ എല്ലാം സർക്കാർ  തള്ളിയതിനാൽ ഗവർണർ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നും ഏറെ നിർണായകമാണ്. ഇനിയും വോട്ടെടുപ്പ് നീണ്ടു പോയാൽ ഗവർണർ ശക്‌തമായ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നും സൂചനയുണ്ട്. ഇതിനോടകംതന്നെ കർണാടകയിലെ രാഷ്ട്രീയ സാഹചര്യം വ്യക്തമാക്കി ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി കഴിഞ്ഞു.വിപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിൽ ഉണ്ടായ അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും,  കോൺഗ്രസ്സും സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി എന്ത് തീരുമാനമെടുക്കുമെന്നതും നിർണായകമാണ്. 

MORE IN INDIA
SHOW MORE
Loading...
Loading...