ആകെയുള്ളത് ഫാനും ലൈറ്റും; കറന്റ് ബില്‍ 128 കോടി; അമ്പരന്ന് നിര്‍ധന കുടുംബം

current-bill-21
SHARE

വീട്ടില്‍ ആകെയുള്ളത് ഒരു ഫാനും ലൈറ്റും. എന്നിട്ടും ഷമീമിന്റെ കറന്റ് ബില്‍ 128 കോടി രൂപ. ബില്ലും തുകയും കണ്ട് ഞെട്ടിയിരിക്കുകയാണ് ഷമീമും കുടുംബവും. 

ഉത്തര്‍പ്രദേശിലെ ഹപുറിനടുത്ത് ചാമ്പ്രി ഗ്രാമനിവാസിയാണ് ഷമീം. വൈദ്യുതീകരിച്ച വീട്ടില്‍ ആകെയുള്ളത് ഫാനും ലൈറ്റും. ഇത്ര ഉയര്‍ന്ന തുക എങ്ങനെ വന്നെന്നറിയാതെ അമ്പരന്നിരിക്കുകയാണ് കുടുംബം. 

ബില്ലടക്കാനുള്ള അവസാന തിയതി കഴിഞ്ഞതോടെ വൈദ്യുതി വകുപ്പ് ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. വന്‍തുക ബില്ലായി വന്നതിന് പിന്നാലെ ഉദ്യോഗസ്ഥരെ നേരില്‍ പോയി കണ്ടെന്ന് ഷമീം പറയുന്നു. എന്നാല്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കണമെങ്കില്‍ തുക അടച്ചേ മതിയാകൂ എന്ന് ജീവനക്കാര്‍ പറഞ്ഞെന്ന് ഷമീം പറയുന്നു. 

അതേസമയം ഇത് സാങ്കേതിക തകരാറാണെന്നും പരാതി കിട്ടിയാലുടൻ പരിഹരിക്കുമെന്നും ഹപുർ അസിസ്റ്റന്റ് ഇലക്ട്രിക്കൽ എഞ്ചിനീയർ രാം ശരൺ പറഞ്ഞു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...