കാഴ്ച്ചക്കാരില്ല, വിസ്മൃതിയിലാകുന്ന തെരുക്കൂത്ത്; മൺമറയുന്ന കലാരൂപം

therukoothu
SHARE

കലാസ്വാദനത്തിന് പുതുവഴികള്‍ ആരാധകര്‍‍ തിരഞ്ഞെടുത്തതോടെ മണ്‍മറഞ്ഞുപോയ കലാരൂപങ്ങള്‍ക്കിടയില്‍ ഇനി തെരുക്കൂത്തും. വര്‍ഷത്തില്‍ ആറ് മാസം മാത്രം അവതരിപ്പിക്കുന്ന തെരുക്കൂത്തിന് കാഴ്ച്ചക്കാരില്ലാതായതോടെ പരമ്പരാഗത കലാകാരന്‍മാര്‍ക്ക് ഉപജീവനമാര്‍ഗം ഇല്ലാതായി.  

നിറപ്പകിട്ടാര്‍ന്ന വസ്ത്രവും, മുഖത്തെഴുത്തും. കൈയ്യില്‍ െഎതീഹ്യങ്ങളെ പ്രതിനിധീകരിക്കുന്ന കവചവും. തെരുക്കൂത്തുകാരന്‍റെ ആകര്‍ഷണമാണ് ഇതെല്ലാം. ഇവയെല്ലാം തയാറെങ്കില്‍ ഉറച്ച ചുവടുകളോടെ കര്‍ണ്ണനായും ദ്രൗപദിയായും സീതയായും ആടിത്തിമിര്‍ക്കും. അകമ്പടിക്ക് പരമ്പരാഗത വാദ്യങ്ങളും. 

തമിഴ്നാടിന്റെ തെരുവ് കലാരൂപങ്ങളില്‍ ഒന്നാണ് തെരുക്കൂത്ത് .  മഹാഭാരതത്തിലെയും രാമായണത്തിലെയും െഎതിഹ്യങ്ങളാണ് തെരുക്കൂത്തുകളില്‍പ്രധാനമായും അവതരിപ്പിക്കുക.  തമിഴ് ഗ്രാമങ്ങളിലെ തിരുവിഴാ കാലത്ത് കെട്ടിയാടുന്ന ഈ കലയ്ക്കിപ്പോള്‍ ആരാധകര്‍ ഏറെ കുറവ്. 

ഇത് ഒരാളുടെ മാത്രം അവസ്ഥയല്ല. കലയെ ജീവനോളം സ്നേഹിച്ച ഇത്തരം ജീവിതങ്ങള്‍ക്ക് മുന്നില്‍ വഴിമുടക്കിയായി നില്‍ക്കുന്നത് പരമ്പരാഗത കലാരൂപങ്ങള്‍ക്ക് പുതുജീവന്‍ നല്‍കാനുള്ള ശ്രമങ്ങളുടെ അഭാവമാണ്

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...