കുട്ടി മരിച്ചതു തന്നെ; എന്നാൽ ആ ചിത്രം ബിഹാർ വെള്ളപ്പൊക്കത്തിലേതല്ല; സത്യമിത്

muzzaffarpur-child-bihar-flood
SHARE

കനത്ത മഴയെ തുടർന്ന് പ്രളയദുരിതമനുഭവിക്കുകയാണ് അസമിലെയും ബിഹാറിലെയും ജനങ്ങൾ. ഇതിനിടെ തെറ്റായ വാർത്തകൾ പലതും പ്രചരിക്കപ്പെടുന്നുമുണ്ട്. അതിലൊന്നാണ് നദീതീരത്തു വന്നടിഞ്ഞ ഒരു കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രം. വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ കുട്ടിയാണെന്നു പറഞ്ഞാണ് നവമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്. 

മെക്സിക്കന്‍ തീരത്ത് വന്നടിഞ്ഞ അഭയാർഥി ഐലാൻ കുർദിയുമായി താരതമ്യം ചെയ്തുപോലും ചിലർ സംസാരിക്കുണ്ട്. ഐലാനോട് സഹതപിക്കുന്നവരും ഭരണകൂടവും സ്വന്തം രാജ്യത്തെ ഇത്തരം കാഴ്ചകൾ കാണാതെ പോകുന്നുവെന്നും ഇക്കൂട്ടർ പറയുന്നു. ബിഹാർ സർക്കാരിനെ വിമർശിക്കുന്നവരുമുണ്ട്. 

ചിത്രം ശരി, പ്രചാരണം തെറ്റ്

നദീതീരത്തടിഞ്ഞ കുട്ടി മരിച്ചതാണ് എന്ന കാര്യം സത്യമാണ്. എന്നാൽ ബിഹാറിലുണ്ടായ വെള്ളപ്പൊക്കത്തിലല്ല. യഥാർഥ സംഭവം നടന്നത് മുസഫർപൂരിലാണ്. ഭർത്താവുമായി വഴക്കിട്ടതിനു ശേഷം നാലു മക്കളെ പുഴയിലെറിഞ്ഞ് റീന ദേവി എന്ന സ്ത്രീ പിന്നാലെ ചാടുകയായിരുന്നു. എന്നാൽ റീനേദേവിയും ഏഴു വയസുള്ള ഒരു മകളും മരിച്ചില്ല. ദേവിക്കെതിരെ ഭർത്താവ് പൊലീസിൽ പരാതി നൽകുകയും പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...