ക്ലാസ് ലീഡർ തിരഞ്ഞെടുപ്പിൽ തോറ്റു; എട്ടാം ക്ലാസുകാരൻ ജീവനൊടുക്കി

suicide
SHARE

ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിൽ തോറ്റതിനെ തുടർന്ന് എട്ടാംക്ലാസുകാരൻ ജീവനൊടുക്കി. തെലങ്കാനയിലെ ഭോങ്കർസ്വദേശിയായ ചരൺ എന്ന കുട്ടിയാണ് ട്രെയിന് മുന്നിൽ ചാടി മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം മുതൽ കുട്ടിയെ കാണുന്നില്ലെന്ന് കാണിച്ച് വീട്ടുകാർ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തി. 

മൂന്ന് ദിവസം മുമ്പാണ് ക്ലാസ് ലീഡറെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്ഷൻ സ്കൂൾ അധികൃതർ നടത്തിയത്. ക്ലാസിലെ പെൺകുട്ടിയോട് പരാജയപ്പെട്ടതിനെ തുടർന്ന് ചരൺ കടുത്ത നിരാശയിലായിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകും. സംഭവത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...