ഏറ്റവും കൂടുതൽ ആരാധകരുള്ള ഇന്ത്യക്കാരൻ മോദി; പിന്തള്ളിയത് പ്രമുഖരെ

narendra-modi-bjp
SHARE

ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യക്കാരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സര്‍വേഫലം. ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്‍റര്‍നെറ്റ് മാര്‍ക്കറ്റ് റിസര്‍ച്ച് ആന്‍ഡ് ഡേറ്റ അനലറ്റിക്സ് വിഭാഗമാണ് സർവേ നടത്തിയത്. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി, രത്തന്‍ ടാറ്റ, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, വിരാട് കോലി എന്നിവരെ പിന്നിലാക്കിയാണ് പ്രധാനമന്ത്രി ഈ നേട്ടം കൈവരിച്ചത്‍. ഓണ്‍ലൈൻ വോട്ടെടുപ്പു വഴിയായിരുന്നു സര്‍വേ.

ബില്‍ ഗേറ്റ്സ് ആണ് പട്ടികയിൽ ഒന്നാമത്. ലോകത്ത് ഏറ്റവുമധികം ആരാധകരുള്ളവരില്‍ രണ്ടാമത് ബറാക് ഒബാമ ആണ്. ചൈനീസ് നടന്‍ ജാക്കി ചാന്‍, ചൈനീസ് പ്രസിഡന്‍റ് ഷി ചിന്‍പിങ് എന്നിവരാണ് യാഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.  യുഎസിലെ ടോക് ഷോ അവതാരകനായ ഒപ്ര വിന്‍ഫ്രി, ആഞ്ജലീന ജോളി, മിഷേല്‍ ഒബാമ എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖര്‍. ആഞ്ജലീന ജോളിയെ മറികടന്ന് മിഷേല്‍ ഒബാമ ലോകത്തില്‍ ഏറ്റവും ആരാധിക്കപ്പെടുന്ന പട്ടികയില്‍ ഇടംപിടിച്ചു.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...