ഭാര്യ നിരന്തരം പീഡിപ്പിക്കുന്നു; ഭർത്തിവിന് വിവാഹമോചനം അനുവദിച്ച് കോടതി

SHARE
divorce

ഭാര്യമാനസികമായി പീ‍ഡിപ്പിക്കുന്നുവെന്ന് കാട്ടി ചണ്ഡീഗഢ് സ്വദേശിയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. വ്യക്തിഹത്യ നടത്തിയും വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചും നിരന്തരം ഭാര്യ തന്നെ പീഡിപ്പിച്ചെന്നായിരുന്നു ഭര്‍ത്താവിന്റെ പരാതി. തുടർന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കുകയായിരുന്നു. 

മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ട കഴിയാന്‍ ഭാര്യ നിര്‍ബന്ധിച്ചതായും ഭക്ഷണം പാകം ചെയ്ത് നല്‍കാതെ ക്രൂരത കാട്ടിയെന്നും എന്ന് ഭര്‍ത്താവ് കോടതിയെ ബോധിപ്പിച്ചു. മാത്രമല്ല തനിക്ക് നേരെ അപവാദ പ്രചരണങ്ങളും ഭാര്യ നടത്തിയിരുന്നത‌ായി ഭർത്താവ് പരാതിപ്പെട്ടു.

അമേരിക്കയില്‍ മറ്റൊരു ഭാര്യയും കുട്ടിയും ഉണ്ടെന്നും തന്നെ ചതിക്കുന്നുവെന്ന തരത്തിലായിരുന്നു ഭാര്യയുടെ പ്രചരണം. ഇത്തരത്തില്‍ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ മറ്റുള്ളവർക്ക് ഭാര്യ അയച്ചെന്നും ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു.

അതേസമയം, ഭാര്യയുടെ പ്രവൃത്തി മാനസിക പീഡനമാണെന്നാണ് കോടതി നിരീക്ഷിച്ചത്.ജസ്റ്റിസ് രാകേഷ് കുമാര്‍ ജെയിന്‍, ജസ്റ്റിസ് ഹര്‍നരേഷ് സിങ് ഗില്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിവാഹമോചനം അനുവദിച്ച് വിധി പുറപ്പെടുവിച്ചത്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...