അനിൽ അംബാനിക്ക് 75000 കോടി കടം; സഹോദരനെ സഹായിക്കാൻ മുകേഷ് അംബാനി

mukesh-anil-ambani
SHARE

സാമ്പത്തിക പ്രതിസന്ധിയിലായ സഹോദരൻ അനിൽ അംബാനിയെ സഹായിക്കാൻ മുകേഷ് അംബാനി. 75000 കോടി കടമുള്ള അനിൽ അംബാനിയുടെ ആസ്തികൾ ലേലത്തിൽ വിളിച്ചെടുക്കാനാണ് റിലയൻസ് ഇൻഡസ്ട്രീസ് നീക്കം. ഇരുകമ്പനികളും ഇതുസംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. 

അനിൽ അംബാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ റിലയൻസ് കമ്മ്യൂണിക്കേഷൻസ്(ആർകോം) വൻ സാമ്പത്തിക പ്രതിസന്ധിയിലാണ്. ആർകോമിന്റെ ആസ്തികൾക്കായി ലേലം വിളിക്കാൻ റിലയൻസ് ജിയോ പദ്ധതിയിട്ടിട്ടുണ്ട്. 

വിവിധ സർക്കിളുകളിലായി 5 ജി സർവീസുകൾ തുടങ്ങാനിരിക്കുന്ന ജിയോക്ക് ആർകോമിന്റെ ആസ്തികൾ ഉപയോഗപ്പെടുത്താനാകും. ആർ‌കോമിന്റെ എയർവേവുകളും ടവറുകളും ലേലത്തിലൂടെ സ്വന്തമാക്കാൻ റിലയൻസ് ജിയോ താൽപ്പര്യപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നവി മുംബൈയിലെ അനിലിന്റെ സ്വത്ത് വാങ്ങാനും മൂത്ത സഹോദരന് താൽപ്പര്യമുണ്ട്. കൂടാതെ അനിൽ അംബാനിയുടെ ധീരുഭായ് അംബാനി നോളജ് സിറ്റി (ഡി‌കെ‌സി) സ്വന്തമാക്കാനും ആഗ്രഹമുണ്ട്.

പാപ്പരത്ത നടപടിക്ക് വിധേയമായിട്ടുള്ള കമ്പനി നൽകാനുള്ള കോടികളുടെ കണക്കുകൾ ആർകോം ഓഹരികൾക്കും വൻ തിരിച്ചടിയായിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള ബാങ്കുകളും ടെലികോം മന്ത്രാലയവും മൊബൈൽ ഫോൺ കമ്പനികളും ടെലികോം ടവർ കമ്പനികളും കോടികളുടെ കടം തിരിച്ചുപിടിക്കാൻ ആർബിഎസ്എ അഡ്വൈസേഴ്സ് എൽഎൽപിയോടു ആവശ്യപ്പെട്ടിരിക്കുകയാണ്.

MORE IN INDIA
SHOW MORE
Loading...
Loading...