ഹെൽമറ്റ് ധരിക്കാത്തതിന് വണ്ടി തടഞ്ഞു; ട്രാഫിക് പോലീസിനെ കയ്യേറ്റം ചെയ്ത് സ്ത്രീ; വി‍ഡിയോ

lady-police
SHARE

ഹെൽമറ്റ് ധരിക്കാതെ ബൈക്കിലെത്തിയ സ്ത്രീയെയും പുരുഷനയും തടഞ്ഞ ട്രാഫിക് പൊലീസിന് നേരെ കയ്യേറ്റ ശ്രമം. ഡൽഹിയിലെ മായാപുരിയിൽ ഇന്നലെയാണ് സംഭവം നടന്നത്. ഇരുവരും അമിതമായി മദ്യപിച്ചിരുന്നെന്നും പൊലീസ് പറയുന്നു. 

പൊലീസിനെ ആക്രമിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. പൊലീസ് കോൺസ്റ്റബിൾ ഇവരുടെ വണ്ടി തടഞ്ഞപ്പോൾ സ്ത്രീ ചാടിയിറങ്ങുന്നത് വിഡിയോയിൽ കാണാം. പിന്നീട് ഉദ്യോഗസ്ഥനോട് വാക്കേറ്റത്തിൽ ഏർപ്പെടുകയും അയാളെ തള്ളി മാറ്റുകയും ചെയ്യുന്നു. ഇവരുടെ സ്കൂട്ടറിന്റെ താക്കോൽ കോൺസ്റ്റബിൾ ഊരിമാറ്റുന്നു. അതോടെ കയ്യിലിരുന്ന മൊബൈൽ ഉപയോഗിച്ച് സ്ത്രീ കോൺസ്റ്റബിളിനെ അടിക്കുകയും ബലമായി താക്കോൽ തട്ടിയെടുക്കുകയും ചെയ്യുന്നു.

സ്കൂട്ടറിൽ തിരികെ കയറിയിരുന്നുകൊണ്ട് സഹോദരൻ മരിച്ചുവെന്നും അവിടേക്ക് വോഗമെത്തണമെന്നും വിളിച്ചു പറയുന്നുണ്ട്. അപ്പോഴെല്ലാം കൂടെയുണ്ടിയരുന്ന പുരുഷൻ സ്കൂട്ടറില്‍ ഇരുന്നുകൊണ്ട് തങ്ങളെ പോകാൻ അനുവദക്കണമെന്ന് പൊലീസിനോട് പറയുന്നതും കാണാം. സംഭവം നടന്നപ്പോൾ റോഡിൽ കാഴ്ചക്കാരായ് നിരവധി പേര്‍ എത്തി. ഇതോടെ ഗതാഗത തടസ്സവും ഉണ്ടായതായാണ് വിവരം. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...