വരാനിരിക്കുന്നത് വരൾച്ചയുടെ നാളുകൾ; മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥ വകുപ്പ്

chennai-rain
SHARE

ചെന്നൈ നേരിടുന്ന കടുത്ത ജലക്ഷാമം കേരളത്തിനുള്ള മുന്നറിയിപ്പെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. കേരളം അടക്കം നേരിടാനിരിക്കുന്നത്,, മഴക്കുറവുള്ള വര്‍ഷങ്ങളാണ്. അതിനാല്‍ പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളിയും സംഭരിക്കുന്നതിന് ഊന്നല്‍ നല്‍കണമെന്ന് കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയ സെക്രട്ടറി ഡോ.എം.രാജീവന്‍ മനോരമന്യൂസിനോട് പറഞ്ഞു. 

ഇപ്പോള്‍ പെയ്തുപോകുന്ന വെള്ളം പാഴാക്കരുതെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന് പറയാനുള്ളത്. ഇന്ന് മുതല്‍ കേരളത്തില്‍ അടക്കം മഴ കനക്കും. പക്ഷേ വരാനിരിക്കുന്ന വരള്‍ച്ചയുടെ നാളുകളാണ്. അത് മുന്‍കൂട്ടി കണ്ട് മഴവെള്ളസംഭരണത്തിന് നടപടികള്‍  വേണം. അതിനാല്‍ കര്‍ഷകര്‍ അടക്കം മഴവെള്ളസംഭരണത്തിന് മുന്നിട്ടിറങ്ങിയേ മതിയാകു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...