കർഷകർക്ക് നേരിട്ട് സബ്സിഡി; പുത്തൻ ആശയവുമായി കേന്ദ്രസർക്കാർ

farmers
SHARE

രാജ്യത്തെ കാര്‍ഷിക മേഖലയില്‍ രാസവളത്തിന്റെ ഉപയോഗം കുറയ്ക്കാന്‍ പുതിയ ആശയവുമായി കേന്ദ്രസര്‍ക്കാര്‍. കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് സബ്സിഡി തുകയെത്തിക്കുന്ന പദ്ധതി ഉടന്‍ നടപ്പാക്കും. എന്നാല്‍ സബ്സിഡി കുറയ്ക്കാനുള്ള തീരുമാനം പ്രതികൂലമായി ബാധിക്കുമെന്ന വാദവുമുണ്ട്. 

മണ്ണിന്റെ ഘടനയിലും ഗുണത്തിലും മാറ്റം വരുത്തുന്ന രാസവളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യം. നിലവില്‍ രാസവള നിര്‍മാതാക്കള്‍ക്കും വില്‍പ്പനക്കാര്‍ക്കുമാണ് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്. കൈവശമുള്ള ഭൂമിയുടെ കണക്ക് അനുസരിച്ചോ പ്രധാനമന്ത്രി കിസാന്‍ യോജന വഴിയോ കര്‍ഷകര്‍ക്ക് തുക ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ ഭൂരിഭാഗം കര്‍ഷകരും ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവരായതിനാല്‍ ആനുകൂല്യം എത്രപ്പേര്‍ക്ക് ഗുണം ചെയ്യുമെന്ന കാര്യം സംശയമാണ്. 

നീതി ആയോഗാണ് കരട് റിപ്പോര്‍ട്ട് തയാറാക്കുന്നത്. അനുമതി ലഭിച്ചാല്‍ മൂന്ന് മാസത്തിനുള്ളില്‍ നടപ്പാക്കും. പ്രധാനമന്ത്രി കിസാന്‍ യോജനയുടെ ഭാഗമല്ലാത്ത സംസ്ഥാനങ്ങളില്‍ പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന ചോദ്യവും സര്‍ക്കാരിനെ കുഴയ്ക്കുന്നു. 

MORE IN INDIA
SHOW MORE
Loading...
Loading...