‘അഞ്ച് ഖുര്‍ആന്‍ വിതരണം ചെയ്യണം’; വര്‍ഗീയ പോസ്റ്റിട്ട പെണ്‍കുട്ടിയോട് കോടതി

quran
SHARE

മത സ്പർധ ഉണ്ടാകുന്ന തരത്തിൽ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട പെൺകുട്ടി ഖുർആനിന്റെ അഞ്ച് പ്രതികൾ വിതരണം ചെയ്യണമെന്ന് കോടതി. റാഞ്ചിയിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.

ന്യൂനപക്ഷ വികാരം വ്രണപ്പെടുന്ന തരത്തിൽ റിച്ചാ ഭാരതിയെന്ന 19 കാരി സമൂഹമാധ്യമത്തിലിട്ട പോസ്റ്റാണ് കേസിനാധാരം. കോളജ് വിദ്യാർഥിനിയായ റിച്ചയെ മതവിദ്വേഷമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയുടെ അറസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഹിന്ദു സംഘനകൾ ഉയർത്തി. പൊലീസെത്തിയാണ് ഒടുവിൽ രംഗം ശാന്തമാക്കിയത്.

രണ്ടാഴ്ചയ്ക്കുള്ളിൽ അഞ്ച് ഖുർആൻ പ്രതികളും വാങ്ങി വിതരണം ചെയ്യണമെന്നും ഒരെണ്ണം അഞ്ജുമാൻ ഇസ്ലാമിയ കമ്മിറ്റിയിലും ബാക്കി നാലെണ്ണം വിവിധ ലൈബ്രറികൾക്കും സ്കൂളുകൾക്കും നൽകണമെന്നും കോടതി വ്യക്തമാക്കി. എന്നാൽ കോടതിയുടേത് വിചിത്രമായ വിധിയാണെന്നും അപ്പീൽ നൽകുമെന്നുമാണ് ഹിന്ദുസംഘടനകൾ പറയുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...