ഹിമാചലിൽ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി

himacha;
SHARE

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയില്‍ നാലുനിലകെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെയെണ്ണം പന്ത്രണ്ടായി . അസമില്‍ ഇരുപത്തിയഞ്ച് ജില്ലകളിലെ ജനങ്ങളെ പ്രളയം ബാധിച്ചു. ഉത്തരേന്ത്യയിലും വടക്കുക്കിഴക്കന്‍ സംസ്ഥാനങ്ങളിലും നാശം വിതച്ച് ശക്തമായ മഴ തുടരുകയാണ്. 

ഹിമാചല്‍പ്രദേശിലെ സോളന്‍ ജില്ലയിലാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഏറെയും അസം റെജിമെന്റിലെ സൈനികരാണ്. കൂടുതല്‍ സൈനികര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. സിആര്‍പിഎഫും ദേശീയ ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മുഖ്യമന്ത്രി ജയറാം ഠാക്കൂർ അപകടസ്ഥലം സന്ദര്‍ശിച്ചു. കെട്ടിടത്തിന്റെ നിര്‍മാണം ചട്ടപ്രകാരമല്ലെന്ന് അദ്ദേഹം പറഞ്ഞു. 

ബിഹാറിലും, ഉത്തര്‍പ്രദേശിലും വടക്കുക്കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതിയില്‍ മരിച്ചവരുടെയെണ്ണം ഇരുപത്തിനാലായി. അസമില്‍ ഇരുപതിനായിരം പേരെ മാറ്റിപ്പാര്‍പ്പിച്ചു. അയല്‍രാജ്യമായ നേപ്പാളില്‍ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെയെണ്ണം അറുപത്തിയഞ്ചായി. 

MORE IN INDIA
SHOW MORE
Loading...
Loading...