ഭക്ഷണവും സുഹൃത്തുക്കളെയും 'മിസ്' ചെയ്തു; ബൈക്ക് മോഷ്ടിച്ച് വീണ്ടും ജയിലിലേക്ക്; വിചിത്രം

jail-food
SHARE

52–കാരനായ ജ്ഞാനപ്രകാശത്തിന് ജയിലെന്നാൽ സ്വന്തം വീടുപോലെയാണ്. തല ചായ്ക്കാൻ കെട്ടുറപ്പുള്ള മേൽക്കൂരയുള്ളൊരിടം, മൂന്നു നേരം ഭക്ഷണം, നേരംപോക്കിന് സുഹുത്തുക്കൾ. അങ്ങനെ എല്ലാംകൊണ്ടും ജ്ഞാനപ്രകാശത്തിന് പുഴാൽ ജയില്‍ സുഖസമ്പന്നമായിരുന്നു. പക്ഷേ കാര്യങ്ങൾ മാറിമറിഞ്ഞത് ഇയാളെ ജയിലിൽ നിന്നും പുറത്തുവിട്ടപ്പോഴാണ്. 

ജയിൽ ഭക്ഷണവും അവിടുത്തെ കൂട്ടുകാരെയുമൊക്കെ‌ ജ്ഞാനപ്രകാശത്തിന് വല്ലാതെ 'മിസ്' ചെയ്യാൻ തുടങ്ങി. പിന്നെ ഒന്നും ചിന്തിച്ചില്ല വഴിയിൽ കണ്ട ഒരു ബൈക്കും പാർക്ക് ചെയ്തിരിക്കുന്ന വണ്ടികളിലെ പെട്രോളും മോഷ്ടിച്ചു. ഈ കുറ്റത്തിന് വീണ്ടും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കി. 

മോഷണക്കുറ്റത്തിന് തന്നെയാണ് ഇയാൾ നേരത്തെ ജയിലിലായത്. ജയിലില്‍ നിന്നും പുറത്തുവിട്ടപ്പോൾ ജ്ഞാനപ്രകാശം നേരെ വീട്ടിലേക്കാണ് പോയത്. എന്നാല്‍ അവിടെ എത്തിയ അയാൾ ഒട്ടും സന്തോവാനല്ലായിരുന്നു. വീട്ടുകാർ അയാളെ ശ്രദ്ധിച്ചില്ല. 

വീട്ടിലെ പോലെ ജയിലിൽ‌ ആരും തന്നെ മടിയൻ എന്ന് വിളിക്കില്ല. ഭക്ഷണം കിട്ടും. കൂട്ടുകാരുമുണ്ട്. മാത്രമല്ല പുറത്തെത്തിയപ്പോൾ ജീവിതം പഴയതുപോലെ എളുപ്പമല്ല. ഭാര്യയും മക്കളും എപ്പോഴും കുറ്റപ്പെടുത്തുന്നു. തിരികെ ജയിലിലേക്കെത്താൻ ജ്ഞാനപ്രകാശത്തെ പ്രേരിപ്പിച്ച കാരണങ്ങൾ ഇതാണെന്നാണ് അയാൾ പൊലീസിനോട് പറഞ്ഞത്.

കൈലാസപുരത്ത് നിന്നും ഇയാൾ ബൈക്ക് മോഷ്ടിക്കുകയായിരുന്നു. സംഭവം സിസിടിവിയിൽ പതിഞ്ഞു. ബൈക്കിലെ പെട്രോൾ തീർന്നപ്പോൾ വഴിയരികിൽ കണ്ട മറ്റ് വാഹനങ്ങളിൽ നിന്നും പെട്രോൾ ഊറ്റിയെടുത്തു. നാട്ടുകാര്‍ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സന്തോഷത്തോടെ ജ്ഞാനപ്രകാശം വീണ്ടും ജയിലിലായി. 

MORE IN INDIA
SHOW MORE
Loading...
Loading...