വീണ്ടും ടിക്ടോക് ദുരന്തം; വിഡിയോ എടുക്കുന്നതിനിടെ യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചു

tiktok-death
SHARE

ടിക് ടോക് വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് തടാകത്തില്‍ മുങ്ങി മരിച്ചു. 24 വയസ്സുകാരനായ നരസിംഹലു എന്ന യുവാവാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം നടക്കുന്നത്.

ഹൈദരാബാദിലെ ഒരു ഉള്‍‌നാടന്‍ പ്രദേശത്തുള്ള ഒരു തടാകത്തില്‍ കുളിക്കുന്നതിനിടെ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. നീന്തലറിയാത്ത നരസിംഹലു ആഴമുള്ള ഭാഗത്തേക്കു നീങ്ങുന്ന രംഗമായിരുന്നു സുഹൃത്ത് മൊബൈലില്‍ പകര്‍ത്തിയത്.

ആഴമുള്ള ഭാഗത്ത് എത്തിയ നരസിംഹലു മുങ്ങിപ്പോയി. ബന്ധു അലറി വിളിച്ചതോടെ സമീപവാസികള്‍ എത്തി തിരിച്ചില്‍ നടത്തി. യുവാവിനെ തടാകത്തില്‍ നിന്നും പുറത്തേക്ക് എടുത്തപ്പോള്‍ തന്നെ മരണം സംഭവിച്ചിരുന്നു. മരിക്കും മുമ്പ് ഇവര്‍ പങ്കുവച്ച വിഡിയോ വൈറലായിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...