വിവാഹിതയായ കാമുകിയെ കാണാൻ ഫ്ലാറ്റിൽ വലിഞ്ഞുകയറി; 19കാരൻ താഴെവീണ് മരിച്ചു

death-11
SHARE

വിവാഹിതയായ കാമുകിയെ കാണാൻ‌ ഫ്ലാറ്റിന് മുകളിൽ കയറിയ പന്തൊമ്പതുകാരൻ നിയന്ത്രണം വിട്ട് താഴെ വീണുമരിച്ചു. കെട്ടിടത്തിന്റെ പുറകുവശത്തെ ജനാല വഴിയാണ് കൗമാരക്കാരൻ ഫ്ലാറ്റിന് മുകളിലെത്തിയത്. 

ബുധനാഴ്ച മുംബൈയിലെ അഗ്രിപഡയിലാണ് സംഭവലം. പതിനഞ്ച് നിലകളുള്ള ഫ്ലാറ്റാണിത്. ഇതേ ഫ്ലാറ്റിൽ അമ്മാവനൊപ്പമാണ് കൗമാരക്കാരനും താമസിച്ചിരുന്നത്. 

ഡൽഹിയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ജോലി ചെയ്യുകയായിരുന്നു കൗമാരക്കാരൻ. വിവാഹിതയായ ഇരുപത്തിനാലുകാരിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. അടുത്തിടെ യുവതിയുടെ ഫ്ലാറ്റിൽ നിന്ന് കൗമാരക്കാരൻ ഇറങ്ങിവരുന്നത് അമ്മാവൻ കണ്ടു. 

ഇതേത്തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. അമ്മാവൻ ഉള്ളപ്പോൾ യുവതിയുടെ ഫ്ലാറ്റിലേക്ക് പോകാൻ പിന്നിലെ ജനാല വഴി യുവാവ് മാർഗം കണ്ടെത്തി. ഇതാണ് മരണത്തിൽ കലാശിച്ചത്.   

MORE IN INDIA
SHOW MORE
Loading...
Loading...