വിമാനത്തിന്റെ വാതിലിനിടയിൽ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം

spice10
SHARE

വിമാനത്തിന്റെ വാതിലിനിടയിൽ കുടുങ്ങി യുവാവ് മരിച്ചു. സ്പൈസ്ജെറ്റ് ടെക്നീഷ്യൻ ആയ രോഹിത് പാണ്ഡെ(22)യാണ് മരിച്ചത്. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തിൽ വച്ചായിരുന്നു അപകടം. ലാന്‍ഡിങ് ഗിയർ വാതിലിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ അപ്രതീക്ഷിതമായി അപകടം ഉണ്ടാവുകയായിരുന്നു. 

ക്യു–400 വിമാനത്തിന്റെ തകരാറ് പരിഹരിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് സ്പൈസ് ജെറ്റ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഹൈഡ്രോളിക് പ്രഷറിനെ തുടർന്ന് വാതിൽ അപ്രതീക്ഷിതമായി അടഞ്ഞതോടെ രോഹിത് കുടുങ്ങിപ്പോവുകയായിരുന്നു. രോഹിതിനെ രക്ഷിക്കുന്നതിനായി വാതിൽ വെട്ടിപ്പൊളിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

സംഭവത്തിൽ കൊൽക്കത്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫൊറൻസിക് വിദഗ്ധർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...