‍‍ഡൽഹി-ലക്നൗ തേജസ് എക്സ്പ്രസ്; സ്വകാര്യവത്കരിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിൻ

train
SHARE

സ്വകാര്യവല്‍കരിക്കുന്ന രാജ്യത്തെ ആദ്യ ട്രെയിനായി ഡല്‍ഹി–ലക്നൗ തേജസ് എക്സ്പ്രസ്. യൂണിയനുകളുടെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് ട്രെയിനുകള്‍ സ്വകാര്യവല്‍കരിക്കാനുള്ള തീരുമാനവുമായി റയില്‍വേ മുന്നോട്ടുപോകുന്നത്. ആദ്യഘട്ടത്തില്‍ സ്വകാര്യവല്‍ക്കരിക്കാന്‍ ഉദ്ദേശിക്കുന്ന അഞ്ച് റൂട്ടുകളില്‍ തിരുവനന്തപുരം–കണ്ണൂര്‍ പാതയും റയില്‍വേ തിരഞ്ഞെടുത്തിട്ടുണ്ട്. 

പ്രതിദിനം 53 ട്രെയിനുകള്‍ സര്‍വീസ് നടത്തുന്ന ഡല്‍ഹി–ലക്നൗ റൂട്ടില്‍ അടുത്തിടെ ഓടിത്തുടങ്ങിയ തേജസ് എക്സ്പ്രസാണ് സ്വകാര്യകമ്പനിക്ക് റയില്‍വേ കൈമാറുന്നത്. സ്വകാര്യവല്‍ക്കരണത്തിന്റെ ആദ്യപടിയായി തേജസ് എക്സ്പ്രസ് ഐ.ആര്‍.സി.ടി.സിക്ക് നല്‍കും. തുടര്‍ന്ന്് ഐ.ആര്‍.സി.ടി.സിയാണ് ടെണ്ടര്‍ ക്ഷണിച്ച് സ്വകാര്യ കമ്പനിക്ക് കൈമാറുക. നൂറ് ദിവസത്തിനകം ട്രെയിന്‍ സ്വകാര്യ കമ്പനി ഓടിക്കുമെന്ന് റയില്‍വേ വൃത്തങ്ങള്‍ പറ‍ഞ്ഞു. ഏറ്റെടുക്കുന്ന ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് സ്വകാര്യകമ്പനികള്‍ക്ക് നിശ്ചയിക്കാം. കോച്ചുകളില്‍ മികച്ച യാത്രാസൗകര്യങ്ങള്‍ കമ്പനി ഉറപ്പാക്കണം.

തിരക്കുകുറഞ്ഞ റൂട്ടുകളിലെ ട്രെയിനുകള്‍ ഏറ്റെടുക്കാന്‍ സ്വകാര്യകമ്പനികള്‍ മുന്നോട്ടുവരില്ലെന്ന് റയില്‍വേ വിലയിരുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അഞ്ഞൂറ് കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ഡല്‍ഹി – ലക്നൗ, മുംബൈ–ഷിര്‍ഡി, ചെന്നൈ– ബംഗളൂറു, അഹമ്മദാബാദ് –മുംബൈ, തിരുവനന്തപുരം–കണ്ണൂര്‍ എന്നീ റൂട്ടുകള്‍ സ്വകാര്യവല്‍കരണത്തിന് തിരഞ്ഞെടുത്തു. ട്രെയിനുകള്‍ സ്വകാര്യകമ്പനികള്‍ക്ക് കൈമാറില്ലെന്ന റയില്‍വേ മന്ത്രി പീയൂഷ് യോഗലിന്റെ ഉറപ്പിന് വിരുദ്ധമാണ് തീരുമാനം. ഇതിനെതിരെ യൂണിയനുകള്‍ വരുംദിവസങ്ങള്‍ ശക്തമായി രംഗത്തുവരും. 

MORE IN INDIA
SHOW MORE
Loading...
Loading...