ബിജെപിയിൽ അംഗത്വമെടുത്തു; മുസ്‌ലിം വനിതയോട് വീടൊഴിയണമെന്ന് ഉടമ

bjp-house-08
SHARE

ബിജെപിയിൽ അംഗത്വമെടുത്ത മുസ്‌ലിം വനിതയോട് വാടകവീട്ടിൽ നിന്ന് ഇറങ്ങാൻ ഉടമ ആവശ്യപ്പെട്ടെന്ന് പരാതി. ഉത്തർ പ്രദേശിലെ അലിഗഡിൽ ഗുലിസ്തന എന്ന യുവതിക്കാണ് ദുരനുഭവം. 

സംഭവത്തെക്കുറിച്ച് ഗുലിസ്തന പറയുന്നതിങ്ങനെ– ''കഴിഞ്ഞ ദിവസം ഞാൻ ബിജെപിയിൽ ചേർന്നു. ഇതറിഞ്ഞ ഉടമ എന്നോട് അപമര്യാദയായി പെരുമാറി, ഉടൻ തന്നെ വീടൊഴിയണം എന്നാവശ്യപ്പെട്ടു''.

സംഭവത്തിൽ കേസ് രജിസ്റ്റർ‌ ചെയ്തെന്ന് അലിഗഡ് സീനിയർ സൂപ്രണ്ട് ആകാശ് കുൽഹരി പറഞ്ഞു.  "വീട്ടുടമസ്ഥന്റെ അമ്മ വാടകക്കാരിയോട് നാലായിരം രൂപ വൈദ്യുതി ബില്ലായി ആവശ്യപ്പെട്ടു. ഇതേ ചൊല്ലി തർക്കമുണ്ടായപ്പോഴാണ് ബിജെപിയിൽ ചേർന്നതിനെ ചൊല്ലിയും വാഗ്വാദം നടന്നതെന്ന് കുൽഹരി പറയുന്നു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...