അധികാരത്തിലിരിക്കുന്നത് മദ്യപാനികളോ....?; ആഞ്ഞടിച്ച് പ്രിയങ്ക

Priyanka Gandhi Vadra
SHARE

മദ്യപൻമാരാണ്രാജ്യത്ത് അധികാരത്തിലിരിക്കുന്നതെന്ന് പ്രിയങ്കാ ഗാന്ധി. ബിജെപി നേതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച സംഭവങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു പ്രിയങ്കൃയുടെ ട്വീറ്റ്. 

ഒരാള്‍ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുന്നു. മറ്റൊരാള്‍ ടോള്‍ ജീവനക്കാരെ ലാത്തി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നു. ഈ സംഭവങ്ങളിലൊക്കെ സർക്കാർ എന്തെങ്കിലും നടപടി എടുത്തോ എന്നും പ്രിയങ്ക ചോദിച്ചു. ബിജെപി തന്നോടൊപ്പമുള്ള സെക്യൂരിറ്റി ജീവനക്കാരനെ പരസ്യമായി ശകാരിക്കുകയും ടോള്‍ ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ബിജെപി എംഎല്‍എ ആകാശ് വിജയ വര്‍ഗിയ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മുന്‍സിപ്പല്‍ ജീവനക്കാരനെയും മർദിച്ചിരുന്നു. 

ജനങ്ങളെ സേവിക്കാനാണ് സര്‍ക്കാർ തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തരം ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ മറുപടി സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...