മൂന്ന് ലക്ഷത്തിന് കാറുവാങ്ങി; ഇഷ്ട നമ്പറിന് നൽകേണ്ടി വന്നത് ആറുലക്ഷം!

maruthi-alto08
SHARE

കാറിന് ഇഷ്ട നമ്പർ കിട്ടുന്നതിനായി അഭിഭാഷകൻ മുടക്കിയത് ആറുലക്ഷം രൂപ. ജയ്പൂർ സ്വദേശിയായ സഞ്ജയ് ബാലിയാണ് മാരുതി ആൾട്ടോ കാറിന് വേണ്ടി ഈ തുക മുടക്കിയത്. 0001 എന്ന നമ്പറാണ് മോഹവില നൽകി അദ്ദേഹം സ്വന്തമാക്കിയത്.

ബാലിയെ കൂടാതെ നാല് പേരാണ് ഈ നമ്പറിനായി അവസാനം വരെ ലേലത്തിൽ ഉണ്ടായിരുന്നത്. 5,21,000 രൂപയായിരുന്നു കൂടെയുണ്ടായിരുന്ന ആൾ വിളിച്ചത്. ഇതോടെ ബാലി ആറ് ലക്ഷം രൂപയ്ക്ക് ലേലം ഉറപ്പിക്കുകയായിരുന്നു. 

സ്വന്തം ഇഷ്ടപ്രകാരമാണ് ഉയർന്ന വില നൽകി ഇഷ്ട നമ്പർ നേടിയെടുത്തെതന്ന് ബാലി പിന്നീട് പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ വലിയ കാർ സ്വന്തമാക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ബാലിയെ പോലെ ഇഷ്ട നമ്പറുകൾക്ക് മോഹ വില നൽകാൻ തയ്യാറുള്ളവരുടെ എണ്ണം ദിവസവും വർധിക്കുകയാണെന്നാണ് ആർടിഒ പറയുന്നത്. ഇതിൽ നിന്നും സർക്കാരിലേക്ക് വലിയ വരുമാനമാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...