ബിജെപിക്ക് അധികാരത്തോട് അടങ്ങാത്ത ആർത്തി; അധിർ രഞ്ജൻ ചൗധരി

adhiranjan-choudhary
SHARE

ബിജെപിക്ക് അധികാരത്തോട് അടങ്ങാത്ത ആര്‍ത്തിയാണെന്ന് കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ലോക്സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിയില്‍ ബിജെപിക്ക് ഒരു പങ്കുമില്ലെന്ന് പ്രധാനമന്ത്രി രാജ്നാഥ് സിങ് മറുപടി നല്‍കി. കര്‍ണാടക വിഷയത്തില്‍ ലോക്സഭ പ്രക്ഷുബ്ധമായി.

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ്, ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കര്‍ ഒാം ബിര്‍ല അനുമതി നിഷേധിഷിച്ചു. ലോക്സഭ ചേര്‍ന്നയുടന്‍ വിഷയം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് എം.പിമാര്‍ ശ്രമിച്ചെങ്കിലും ശൂന്യവേളയിലാകാമെന്ന് സ്പീക്കര്‍ അറിയിച്ചു. 

മധ്യപ്രദേശിലെയും കര്‍ണാടകയിെലയും സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിരന്തരം ശ്രമിക്കുന്നുവെന്ന് വിഷയം ഉന്നയിച്ച് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വിമത നീക്കത്തിന് ഒത്താശ ചെയ്യുന്നതും മുംബൈയില്‍ താവളമൊരുക്കിയതും ബിജെപി എം.പിയാണെന്നും ചൗധരി പറഞ്ഞു. രാഹുല്‍ ഗാന്ധിയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് രാജിവയ്ക്കാന്‍ പ്രേരണയായതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പരിഹസിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ലോക്സഭ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവയ്ക്കേണ്ടിവന്നു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...