രക്തം കൊണ്ട് രാഷ്ട്രപതിക്ക് കത്തെഴുതി പെൺകുട്ടികൾ; നീതി തേടി അഭ്യർഥന

letter
SHARE

തങ്ങൾ‌ക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് രക്തം കൊണ്ട് രാഷ്ട്രപതിക്ക് കത്തെഴുതി പെൺകുട്ടികൾ. പഞ്ചാബിലെ മോഗയിൽ നിന്നുള്ള പെൺകുട്ടികളാണ് തങ്ങളെ കള്ളക്കേസിൽ കുടുക്കിയെന്നു പറഞ്ഞും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടും രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതിയത്. നീതി ലഭിച്ചില്ലെങ്കിൽ തങ്ങളെയും കുടുംബത്തെയും ദയാവധത്തിന് അനുവദിക്കണമെന്നും കത്തില്‍ അപേക്ഷയുണ്ട്. 

മോഗ പൊലീസ് തങ്ങൾക്കെതിരെ വിസ തട്ടിപ്പ് വഞ്ചന കേസുകൾ ചുമത്തിയിരിക്കുകയാണെന്നും ഭയപ്പെട്ടാണ് ജീവിക്കുന്നതെന്നും കത്തിൽ പറയുന്നു. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചെങ്കിലും തങ്ങളെ കേൾക്കാൻ തയ്യാറായില്ലെന്ന് പൊലീസ് പറയുന്നു. 

എന്നാൽ മോഗ പൊലീസ് ആരോപണങ്ങള്‍ നിഷേധിക്കുകയാണുണ്ടായത്. ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറയുന്നു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...