ഓകെ‌ ആണെന്ന് പറഞ്ഞും ചിരിച്ചും മടുത്തു; 8 പേജിൽ ഐഐടി വിദ്യാർഥിയുടെ ആത്മഹത്യാക്കുറിപ്പ്

iit-student
SHARE

താൻ പരാജിതനാണെന്ന് ആത്മഹത്യാക്കുറിപ്പിലെഴുതി എഞ്ചിനീയറിങ്ങ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്തു. ഹൈദരാബാദ് ഐഐടിയിലെ അവസാന വർഷ മാസ്റ്റേഴ്സ് ഡിഗ്രി വിദ്യാർഥി മാർക്ക് ആൻഡ്രൂ ആണ് എട്ടു പേജുകളുള്ള കുറിപ്പെഴുതി ആത്മഹത്യ ചെയ്തത്. 

''എനിക്കൊരു ജോലിയില്ല, കിട്ടുമെന്ന് തോന്നുന്നുമില്ല. ഒരു പരാജിതനെ ആരും ജോലിക്ക് വിളിക്കില്ല. എന്റെ മാർക്ക് ഷീറ്റിലേക്ക് നോക്കുന്നത് രസമാണ്, ഒരു ആൽഫബെറ്റ് ചാർട്ട് പോലെ. എനിക്കും സ്വപ്നങ്ങളുണ്ടായിരുന്നു, എല്ലാവരെയും പോലെ. ഇപ്പോൾ എല്ലാം ശൂന്യമാണ്‌. എല്ലാ ശുഭചിന്തകളും, നിരന്തരമുള്ള ചിരികളും ഞാൻ ഓകെ അല്ലെങ്കിൽ പോലും ആണെന്ന് മറ്റുള്ളവരോടുള്ള പറച്ചിലുകൾ... എല്ലാം അവസാനിക്കുന്നു'', മാര്‍ക്ക് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. 

‌വാരണാസി സ്വദേശിയാണ് ആത്മഹത്യ ചെയ്ത മാർക്ക് ആൻഡ്രൂ. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...