പ്രായം മറന്നും അവരെത്തി, മകൾ ചരിത്രം കുറിക്കുന്നത് കാണാൻ: വിഡിയോ

nirmala05
SHARE

പാർലമെന്റിൽ മകൾ ചരിത്രം കുറിക്കുന്ന ആ സുന്ദര നിമിഷങ്ങൾക്ക് നേരിൽ സാക്ഷിയാകാനാണ് സാവിത്രിയും നാരായണൻ ശിവരാമനും എത്തിയത്. ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥനായിരുന്നു നിർമ്മലാ സീതാരാമന്റെ അച്ഛൻ നാരായണൻ സീതാരാമൻ. രാവിലെ തന്നെ പാർലമെന്റിൽ എത്തിയ മാതാപിതാക്കളുടെ അനുഗ്രഹാശ്ശിസുകളോടെയാണ് ചുവന്ന പട്ടുതുണിയിൽ പൊതിഞ്ഞ ബജറ്റുമായി ധനമന്ത്രി പാർലമെന്റിൽ എത്തിയത്.

രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റെന്ന നിലയിലും മുഴുവൻ സമയ വനിതാ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റെന്ന നിലയിലും വളരെ പ്രത്യേകതകളാണ് ഈ ബജറ്റിനുള്ളത്. കടുത്ത സാമ്പത്തിക നടപടികളിലേക്ക് സർക്കാർ നീങ്ങുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് സാമ്പത്തിക വിദഗ്ധർ ഉറ്റുനോക്കുന്നത്.

ബജറ്റിലെ ആദ്യ പ്രധാന പ്രഖ്യാപനങ്ങള്‍: 

സമ്പദ്ഘടന ശക്തമായി

2014ല്‍ 1.85 ട്രില്യണ്‍ മൂല്യമുണ്ടായിരുന്ന സമ്പദ്ഘടന 2.70 ട്രില്യണിലെത്തി

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സമ്പദ്ഘടന 5 ട്രില്യണ്‍ ഡോളറിലെത്തും

ഈ സാമ്പത്തികവര്‍ഷം 3 ട്രില്യണ്‍ ഡോളര്‍ ലക്ഷം കൈവരിക്കും

നിക്ഷേപം വര്‍ധിപ്പിക്കും

സ്വകാര്യമേഖലയ്ക്ക് ഊന്നല്‍, ലാഭമുണ്ടാക്കുന്നത് തെറ്റല്ലെന്ന് ധനമന്ത്രി

പരസ്പരവിശ്വാസ്യത്തിന്റെ അടിസ്ഥാനത്തില്‍ വിദേശനിക്ഷേപവും കൂട്ടും

തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചെറുകിട, ഇടത്തരം വ്യവസായമേഖലയ്ക്ക് പ്രോല്‍സാഹനം

അടിസ്ഥാനസൗകര്യമേഖലയിലും ഡിജിറ്റല്‍ രംഗത്തും നിക്ഷേപം വര്‍ധിപ്പിക്കും

ഗതാഗതവിപ്ലവം ലക്ഷ്യം

ഭാരത് മാല, സാഗര്‍ മാല, ഉഡാന്‍ പദ്ധതികളില്‍ വിപുലമായ നിക്ഷേപം

റോഡ്, ജല, വായു ഗതാഗതമാര്‍ഗങ്ങള്‍ ലോകോത്തരനിലവാരത്തിലെത്തിക്കും

ഏകീകൃത ട്രാന്‍സ്പോര്‍ട്ട് കാര്‍ഡ്

രണ്ടാംഘട്ടത്തിന് 10,000 കോടി രൂപയുടെ പദ്ധതി

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഊന്നല്‍, ഇളവുകള്‍

ചെറുകിടവ്യാപാരികള്‍ക്ക് പെന്‍ഷന്‍

പ്രധാനമന്ത്രി കരംയോഗി മാന്‍ദണ്ഡ് പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു

സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്

സാമൂഹ്യ, സന്നദ്ധസംഘടനകള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ പ്രത്യേക സംവിധാനം

സാമൂഹ്യപുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ലിസ്റ്റ് ചെയ്യാം

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...