രണ്ട് ടയറിൽ ബസിന്റെ സാഹസികയാത്ര; വിമർശനം; വിഡിയോ

two-wheel-bus
SHARE

ബസ് എന്നാല്‍ നാലു ചക്രങ്ങളിൽ ഓടുന്ന വാഹനമാണ്. കൂടുതൽ ഭാരം വഹിക്കുന്ന വാഹനങ്ങളുടെ സുരക്ഷിത യാത്രയ്ക്കാണ് പിന്നിൽ നാലു വീലുകൾ നൽകുന്നതും. പക്ഷേ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി ഒരു ബസ് രണ്ട് ചക്രത്തിലോടി.

തമിഴ്നാട്ടിലാണ് സംഭവം. പൊള്ളാച്ചിയിൽ നിന്ന് തിരുപ്പൂരിലേക്ക് പൊയ്കൊണ്ടിരുന്ന ബസാണ് പിൻവശത്ത് 2 ടയറുമായി ഓടിയത്. പിന്നിൽ കാറിൽ സഞ്ചരിച്ച യുവാക്കളാണ് വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ടയർ വാങ്ങാൻ പോലും ട്രാൻസ്പോർട്ട് കോർപറേഷന് ഗതിയില്ലെന്ന അടികുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. 

ശോചനീയാവസ്ഥയിലായ ബസ് പൊളിച്ച് മാറ്റാൻ ഈറോഡ് ഡിപ്പോയിലേക്ക് കൊണ്ടുപോവുകയായിരുന്നെന്നും ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ലെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...