ഒരു രാജ്യം ഒരു ഗ്രിഡ്, കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍; ബജറ്റ് ആകര്‍ഷണങ്ങൾ ഇവ

budget-2019-big-announcement
SHARE

ചില്ലറവില്പനമേഖലയിലെ കച്ചവടക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് ബജറ്റിലെ മുഖ്യആകര്‍ഷണം. സംസ്ഥാനങ്ങള്‍ക്ക് മിതമായ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ ഒരു രാജ്യം ഒരു ഗ്രിഡ് എന്ന ആശയം നടപ്പാക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. ഗ്രാമീണ റോഡ് വികസനത്തിലൂന്നി ഗതാഗത വിപ്ളവത്തിന് ബജറ്റ് ലക്ഷ്യംവയ്ക്കുന്നു.

ജി.എസ്.ടി ചെറുകിട കച്ചവടക്കാരുടെ നടുവൊടിച്ചെന്ന ആരോപണം നിലനില്‍ക്കെയാണ് രാജ്യത്തെ മൂന്നുകോടി കച്ചവടക്കാര്‍ക്ക് പെ‍ന്‍ഷന്‍ ഉറപ്പാക്കുന്ന പദ്ധതി കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചത്.

ഒന്നരക്കോടിയില്‍ താഴെ വാര്‍ഷികവിറ്റുവരുവുള്ള കച്ചവടക്കാര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഗതാഗത വിപ്ളവത്തിന് മുന്‍തൂക്കം നല്‍കുന്ന ബജറ്റില്‍ 2025നകം ഗ്രാമീണമേഖലയില്‍ ഒന്നേകാള്‍ ലക്ഷം കിലോമീറ്റര്‍ റോഡ് പ്രധാനമന്ത്രി ഗ്രാംസഡക് യോജനയിലൂടെ നിര്‍മിക്കും.

80,250 കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുക. 2030നുള്ളില്‍ അന്‍പത് ലക്ഷം കോടി രൂപയുടെ അടിസ്ഥാനസൗകര്യം വികസനമാണ് റയില്‍വേയില്‍ നടപ്പാക്കുക. ഗ്രാമങ്ങളും പാവപ്പെട്ടവരും കര്‍ഷകരുമാണ് സര്‍ക്കാരിന്റെ മനസിലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 

2022നകം രണ്ടു കോടി വീടുകള്‍ നിര്‍മിക്കും. സ്വയം വേണ്ടെന്നുവയ്‍ക്കുന്നവര്‍ക്ക് ഒഴികെ രാജ്യത്തെ എല്ലാ വീട്ടിലും വൈദ്യുതിയും പാചകവാതക കണക്ഷനും എത്തിക്കും. ഹര്‍ഗര്‍ജല്‍ എന്ന പദ്ധതിയിലൂടെ 2024നകം എല്ലാ വീട്ടിലും കുടിവെള്ളകണക്ഷന്‍ ഉറപ്പാക്കും.

സ്വച്ഛഭാരത് അഭിയാന്‍ ഖരമാലിന്യസംസ്കരണത്തിലേക്കും വ്യാപിപ്പിക്കും. മുള, തേന്‍, ഖാദി എന്നിവ ഏകോപിച്ചിച്ച് നൂറ് ക്ളസ്റ്റുകള്‍ രൂപീകരിക്കും. 17 വിനോദസഞ്ചാര കേന്ദ്രങ്ങളെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. അതില്‍ കേരളത്തിലെ കേന്ദ്രങ്ങളും ഇടംപിടിച്ചേക്കുമെന്നാണ് കരുതുന്നത്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...