റോഡിൽ ചെളി; എൻജിനിയറെ വിളിച്ചുവരുത്തി ചെളിയിൽ കുളിപ്പിച്ച് കോൺഗ്രസ് എംഎൽഎ; വിഡിയോ

road-mla-video
SHARE

എൻജിനിയറുടെ ദേഹത്ത് ചെളി വെള്ളം കോരിയൊഴിച്ച്  കോൺഗ്രസ് എംഎൽഎ. യാത്രക്കിടെ റോഡിലെ കുഴി ശ്രദ്ധയിൽപ്പെട്ട എംഎൽഎ കാർ നിർത്തി എൻജിനിയറെ ആ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥന്റെ ദേഹത്തേക്ക് ചെളി െവള്ളം അദ്ദേഹം കോരിയൊഴിച്ചു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് എംഎല്‍എയായ നിതീഷ് നാരായണ്‍ റാണെയാണ് എൻജിനിയറെ ഇത്തരത്തിൽ  ആക്രമിച്ചത്. 

സ്ഥലത്തെത്തിയ എൻജിനിയറെ എം.എൽ.എയും കൂട്ടാളികളും ചേർന്ന്  സംഘം ചേർന്നാണ് ചെളിവെള്ളത്തിൽ കുളിപ്പിച്ചത്. ഇതിനു ശേഷം ഹൈവെയിലെ പാലത്തിൽ ഉദ്യോഗസ്ഥനെ കെട്ടിയിട്ടു. ഇൗ ദൃശ്യങ്ങൾ എംഎൽഎ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. വിഡിയോ വൈറലായതിന് പിന്നാലെ രോഷവും ഉയർന്നിട്ടുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുൻപ്  ബി.ജെ.പി എംഎല്‍എ ആകാശ് വിജയ്വാര്‍ഗീയ ഉദ്യോഗസ്ഥനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു. വിഡിയോ കാണാം. 

MORE IN INDIA
SHOW MORE
Loading...
Loading...