ക്രൈംത്രില്ലറിൽ കൈവെച്ച് ബിജെപി എംപി മീനാക്ഷി ലേഖി

meenakshi-lekhi
SHARE

ക്രൈംത്രില്ലറില്‍ ഒരു കൈപരീക്ഷിക്കുകയാണ് ബി.ജെ.പി എം.പി മീനാക്ഷി ലേഖി. ഡല്‍ഹിയില്‍ ഒരു ശാസ്ത്രജ്ഞന്‍ കൊല്ലപ്പെടുന്നതും പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന മരണമൊഴിയുമാണ് കഥയുടെ ഇതിവൃത്തം. ന്യൂഡല്‍ഹി കോണ്‍സ്പിറസി എന്ന പുസ്തകം അടുത്താഴ്ച വിപണയിലെത്തും. 

തന്ത്രപ്രധാന ല്യൂട്ടിയന്‍സ് ഡല്‍ഹിയില്‍ പ്രമുഖ വനിതാ നേതാവിന്റെ വസതിക്ക് മുന്‍പില്‍ ഒരു ശാസത്രജ്ഞന്‍ കൊല്ലപ്പെടുന്നു. മരണത്തിന് തൊട്ടുമുന്‍പ്  ശാസ്ത്രജ്ഞന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. പ്രധാനമന്ത്രിയെ വധിക്കാന്‍ ചിലര്‍ പദ്ധതിയിടുന്നു. അതിന്റെ ചുരുളഴിക്കുന്ന ക്രൈം ത്രില്ലറാണ് മീനാക്ഷി ലേഖിയുടെ ന്യൂഡല്‍ഹി കോണ്‍സ്‍പിറസി. 

പുസ്തകത്തിലെ മുഖ്യകഥാപാത്രം പ്രധാനമന്ത്രിയാണ്. പ്രധാനമന്ത്രിയുടെ പേര് രാഘവ് മോഹന്‍. ബി.ജെ.പി എം.പിയും വക്താവുമാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പുസ്കത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. 330 പേജുള്ള പുസ്തകം എഴുതാന്‍ ഒരുവര്‍ഷമെടുത്തത്രെ. കഥ കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോള്‍ മറുപടി ഇങ്ങനെ.

MORE IN INDIA
SHOW MORE
Loading...
Loading...