തമിഴ്നാട്ടിലെ വരള്‍ച്ച; കാരണം വനനശീകരണവും ഖനനവുമെന്ന് കണ്ടെത്തൽ

drought
SHARE

തമിഴ്നാട്ടിലെ രൂക്ഷമായ വരള്‍ച്ചയ്ക്ക് മുഖ്യകാരണം  പശ്ചിമഘട്ടത്തിലെ വനനശീകരണവും ഖനനവുമാണെന്നാണ് മുംബൈ ഐ.ഐ.ടി യുടെ പഠനത്തില്‍ കണ്ടെത്തല്‍. പ്രതിസന്ധി തുടരുകയാണെങ്കില്‍ ചെന്നൈയിലേക്ക് ട്രെയിനുകളില്‍ വെള്ളമെത്തിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

ഇങ്ങിനെ പശ്ചിമ ഘട്ടം  തുരക്കുന്നതിന്റെ അനന്തരഫലമാണു തമിഴ്നാട് ഇപ്പോള്‍ അനുഭവിക്കുന്നത് .ചെന്നൈയില്‍ ജനം പാലായനത്തിന്റെ വക്കിലാണ്. മഴക്കാറ് കണ്ടിട്ടുപോലും ദിവസം 197 ആയി. തമിഴ്നാട്ടില്‍ മഴയെത്തിക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന് പ്രധാന കാരണം  പശ്ചിമഘട്ടമാണ്.മഴയ്ക്ക് കാരണമാകുന്ന നീരാവിയില്‍  40 ശതമാനവും പ്രധാനം ചെയ്യുന്നത് പശ്ചിമഘട്ടമാണെന്നാണു മുംബൈ ഐ.ഐ.ടി നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

ജൂണ്‍, ജൂലൈ മാസങ്ങളില്‍ പ്രതിദിനം  പെയ്യുന്ന മഴയില്‍ ഒരു മില്ലി മീറ്റര്‍  പശ്ചിമഘട്ടത്തിന്റെ സംഭാവനയാണ്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇതു മൂന്നു മില്ലിമീറ്ററായി ഉയരും. വനനശീകരണം വ്യാപകമായതോടെ പശ്ചിമഘട്ടത്തിന്റെ ഈ സംഭാവനകള്‍ 50 ശതമാനത്തിലേറെ കുറഞ്ഞതായും പഠനത്തില്‍ വ്യക്തമായി. ഫലമോ തമിഴ്നാട് കടുത്ത വരള്‍ച്ചയിലുമായി.

പശ്ചിമഘട്ടത്തിലെ വനനശീകരണത്തോടെ അന്തരീക്ഷ ഊഷ്മാവിലും ഓരോവര്‍ഷവും കാൽ ശതമാനം വര്‍ധനയാണുണ്ടാകുന്നത്. ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന വെള്ളത്തിന്റെ അളവിലും ഇതേ കുറവാണുണ്ടാകുന്നത്. 

ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാതെ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണെന്ന മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ പ്രതികരണം.  കൂടി വന്നതോടെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലായി.

MORE IN INDIA
SHOW MORE
Loading...
Loading...