ഏകോപന സമിതി അധ്യക്ഷനായി ഖാർഗേ; കര്‍ണാടകയിൽ അടിമുടി അഴിച്ചുപണി

PTI2_11_2014_000109A
New Delhi: Union Railways Minister Mallikarjun Kharge giving final touches to the interim rail budget on the eve of its presentation in Parliament, at Rail Bhavan in New Delhi on Tuesday. PTI Photo by Shahbaz Khan(PTI2_11_2014_000109A)
SHARE

കര്‍ണാടക പിസിസി പരിച്ചുവിട്ടതിന് പിന്നാലെ, ഏകോപന സമിതിയിലും അഴിച്ചുപണി നടത്താനൊരുങ്ങി കോണ്‍ഗ്രസ്. ഏകോപന സമിതി അധ്യക്ഷസ്ഥാനത്തേയ്ക്ക് സിദ്ധരാമയ്യക്ക് പകരം മല്ലികാര്‍ജുന്‍ ഖാര്‍ഗേ എത്തിയേക്കുമെന്നും സൂചനയുണ്ട്. 

ലോക്സഭാതിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് പാര്‍ട്ടിയെയും സഖ്യസര്‍ക്കാരിനെയും ബലപ്പെടുത്താനുള്ള നടപടികള്‍.  

ലോക്സഭാതിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സഖ്യത്തില്‍ ഭിന്നതകളും രൂക്ഷമായി. എന്നാല്‍ ഇക്കാര്യങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നീക്കങ്ങളാണ് പി സി സി പുനഃസംഘടനയില്‍ എത്തിച്ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് ഏകോപന സമിതിയിലും അഴിച്ചുപണിക്കുള്ള നീക്കങ്ങള്‍. ഏകോപന സമിതി അധ്യക്ഷസ്ഥാനത്തി നിന്ന് സിദ്ധരാമയ്യയെ നീക്കണമെന്നും കോണ്‍ഗ്രസില്‍ ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. അധ്യക്ഷസ്ഥാനത്തേയ്ക്ക് മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗേയ്ക്കാണ് സാധ്യത.

ജെ.ഡി.എസ് വിട്ട ഡാനിഷ് അലിക്ക് പകരം ദള്‍ സംസ്ഥാന പ്രസിഡന്‍റ ് എ എച്ച് വിശ്വനാഥിനെ ഏകോപനസമിതിയില്‍ ഉള്‍പ്പെടുത്തിയേക്കും.  പ്രാദേശീക തലത്തിലടക്കം അസ്വസ്ഥകള്‍ ഉയര്‍ന്നതിനാല്‍ നടപടി അത്യാവശ്യമാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വവും.

MORE IN INDIA
SHOW MORE
Loading...
Loading...