ഒരുക്കം വെറുതെയായി; ഹിന്ദി വിഴുങ്ങി; സത്യപ്രതിജ്ഞ മലയാളത്തിലാക്കി; വിഡിയോ

unnithan-oath-as-mp
SHARE

ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷിനെ സോണിയ ഗാന്ധി അതൃപ്തി അറിയിച്ചതോടെ സത്യപ്രതിജ്ഞ മലയാളത്തിലാക്കി കാസര്‍കോട് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍. എംപിമാര്‍ക്ക് അവരുടെ സ്വന്തം ഭാഷ ഉപയോഗിച്ചു കൂടേയെന്ന വിമര്‍ശനത്തിന് പിന്നാലെയാണ് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയത്. 

കൊടിക്കുന്നില്‍ സുരേഷ് ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതിന് പിന്നാലെ ബിജെപി ബെഞ്ചിൽനിന്ന് വലിയ കരഘോഷം ഉയരുകയും ചെയ്തിരുന്നു. കേരളത്തില്‍ നിന്നെത്തിയ എം.പി ഹിന്ദിയില്‍ സത്യവാചകം ചൊല്ലിയതിനായിരുന്നു ബിജെപി എംപിമാരുടെ അഭിനന്ദനം. ഇതാണ് സോണിയ ഗാന്ധിയെ ചൊടിപ്പിച്ചത്. നിങ്ങൾക്ക് നിങ്ങളുടേതായ ഭാഷയില്ലേയെന്നും അതിൽ സത്യപ്രതിജ്ഞ ചെയ്യുന്നതാണ് നല്ലതെന്നും സോണിയ പറഞ്ഞു. ഇതോടെയാണ് ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്യാനിരുന്ന രാജ്മോഹൻ ഉണ്ണിത്താൻ മലയാളത്തിൽ സത്യവാചകം ചൊല്ലിയത്.

MORE IN INDIA
SHOW MORE
Loading...
Loading...