ഹിന്ദിയിൽ സത്യപ്രതിജ്ഞ; ആഘോഷിച്ച് ബിജെപി; കൊടിക്കുന്നിലിനെ ശകാരിച്ച് സോണിയ

kodukkunnil-suresh-oath-in-loksabha
SHARE

ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്തതിൽ കോണ്‍ഗ്രസ് എം.പി കൊടിക്കുന്നിൽ സുരേഷിന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്ക് അതൃപ്തി. കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ മുൻപേ ഇന്ന് സഭ നിയന്ത്രിക്കേണ്ടവരുടെ പാനലിൽ ഉൾപ്പെട്ട കൊടിക്കുന്നിൽ സുരേഷ് ആദ്യം തന്നെ സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഈയവസരത്തിലാണ് ഹിന്ദിയിൽ അദ്ദേഹം സത്യവാചകം ഏറ്റുപറഞ്ഞത്.

ഇതോടെ ബിജെപി ബെഞ്ചിൽനിന്ന് വലിയ കരഘോഷം ഉയരുകയും ചെയ്തു. തുടർന്ന് സോണിയ ഗാന്ധി കൊടിക്കുന്നിലിനെ വിളിച്ചുവരുത്തി അത്യപ്തി അറിയിച്ചു. നിങ്ങൾക്ക് നിങ്ങളുടേതായ ഭാഷയില്ലേയെന്നും അതിൽ സത്യപ്രതിജ്ഞ ചെയ്യുന്നതാണ് നല്ലതെന്നും സോണിയ പറഞ്ഞു. ഇംഗ്ലീഷിലോ മലയാളത്തിലോ വേണം സത്യവാചകം ചൊല്ലാനെന്ന് സോണിയ കൃത്യമായി പറഞ്ഞു. ഇതോടെ ഹിന്ദിയിൽ സത്യപ്രതിജ്ഞ ചെയ്യാനിരുന്ന പലരും ഇംഗ്ലീഷ് പരിഭാഷ തേടിയുള്ള നെട്ടോട്ടത്തിലായിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...