എത്ര വിക്കറ്റ് വീണു; മസ്തിഷ്ക ജ്വരം നേരിടനുള്ള യോഗത്തിൽ മന്ത്രി; വിഡിയോ, രോഷം

bihar-minister-cricket
SHARE

ബിഹാറിലെ കുഞ്ഞുങ്ങളുടെ കൂട്ടമരണം രാജ്യത്തെ തന്നെ നടുക്കുകയാണ്. മസ്തിഷ്ക ജ്വരം ബാധിച്ച് ഏതാനും ആഴ്ചകള്‍ക്കിടയില്‍ നൂറിലധികം കുട്ടികളാണ് ബിഹാറില്‍ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതിനൊപ്പം ഇപ്പോൾ രോഷം പുകയുന്നത് ബിഹാർ ആരോഗ്യ മന്ത്രിയുടെ ഒരു വിഡിയോയാണ്. മസ്തിഷ്ക  ജ്വരത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മന്ത്രി ക്രിക്കറ്റ് സ്കോര്‍ അന്വേഷിച്ചതാണ് വിവാദത്തിന് കാരണം. ബിഹാര്‍ ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡെയുടെ ഇൗ പെരുമാറ്റം വലിയ രോഷമാണ് ഉയർത്തുന്നത്.

കുട്ടികളുടെ മരണനിരക്ക് ഉയർന്നതോടെ ‌ രോഗം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കേന്ദ്ര മന്ത്രിമാരായ ഹര്‍ഷവര്‍ധനും അശ്വിനി കുമാര്‍ ചൗബെയും പങ്കെടുത്തിരുന്നു. ഇതിനിടയിലാണ് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍ 'എത്ര വിക്കറ്റുകള്‍ വീണു' എന്ന് മന്ത്രി ചോദിക്കുന്നത്. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. മന്ത്രിയുടെ ചോദ്യത്തിന് നാല് വിക്കറ്റ് എന്ന് ഒരാൾ മറുപടിയും നൽകുന്നുണ്ട്

MORE IN INDIA
SHOW MORE
Loading...
Loading...