എല്ലാവരും നിന്നപ്പോള്‍ ഇരുന്ന് ഇമ്രാന്‍ ഖാന്‍; നയതന്ത്ര മര്യാദാലംഘനം; വിമര്‍ശനം: വിഡിയോ

imran-khan
SHARE

ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ നയതന്ത്ര മര്യാദ ലംഘിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സമ്മേളനത്തിനെത്തിയ യോഗനേതാക്കള്‍ എല്ലാവരും നില്‍ക്കുമ്പോള്‍ ഖാന്‍ മാത്രം ഇരിക്കുന്ന വിഡിയോ അദ്ദേഹത്തിന്‍റെ പാര്‍ട്ടി തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്. കടുത്ത വിമര്‍ശനവും ട്രോളുകളുമാണ് ഇതിന്റെ പേരില്‍ ഇമ്രാന്‍ ഖാന്‍ ഏറ്റുവാങ്ങുന്നത്.



ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയില്‍ പങ്കെടുക്കുമ്പോഴും ഖാന്‍ മുമ്പ് പ്രോട്ടോക്കോള്‍ തെറ്റിച്ചിരുന്നു. സൗദി രാജാവ് സല്‍മാന്‍ അബ്ദുള്‍ അസീസുമായി ചര്‍ച്ച നടത്തുമ്പോള്‍ അദ്ദേഹത്തിന്‍റെ പരിഭാഷകനോട് ഉത്തരം നല്‍കിയ ശേഷം അത് രാജാവിനോട് പറയും മുമ്പേ സല്‍മാന്‍ ഖാന്‍ നടന്നുപോയി. സൗദി രാജാവിനെ അപമാനിച്ചെന്ന നിലയില്‍ ആ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...