‘മാമ്പഴങ്ങളില്‍ ഷായാണ് നീ’; പുതിയ ഇനം മാമ്പഴത്തിന് അമിത് ഷായുടെ പേരിട്ടു; മാമ്പഴ മനുഷ്യൻ

amith-shah-mango
SHARE

മാമ്പഴത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരു നൽകി കർഷകൻ.  ബിജെപി ദേശീയ അധ്യക്ഷനോടുള്ള കടുത്ത ആരാധനയാണ് പുതിയ ഇനം മാമ്പഴത്തിന് ഷാ എന്ന് പേരിടാൻ കാരണമായത്. കൊല്‍ക്കത്തയിലെയും ലക്നൗവിലെയും തനത് മാവുകളുടെ ക്രോസില്‍ നിന്നാണ് ഏറെ രുചികരമായ ‘ഷാ’ മാങ്ങ ഇദ്ദേഹം വിളയിച്ചത്.  മാമ്പഴ കൃഷിയിലൂടെ രാജ്യത്തിന് തന്നെ മാതൃകയായ ആളാണ് ഇൗ കർഷകൻ. 'മാംഗോ മാന്‍' എന്നറിയപ്പെടുന്ന ഹാജി ഖലിമുള്ളയാണ് ഇൗ വേറിട്ട സ്നേഹം പ്രകടമാക്കിയത്. രാജ്യം പത്മശ്രീ നൽകി ആദരിച്ച കർഷകൻ കൂടിയാണ് ഇദ്ദേഹം.

നല്ല ഭാരവും രുചിയുമുള്ള മാമ്പഴങ്ങളാണ് ഷാ വിഭാ​ഗത്തിൽപ്പെടുന്നവയെന്ന് ഹാജി ഖലിമുള്ള പറഞ്ഞു. ജനങ്ങളെ ഒരു കുടകീഴിൽ അണിനിരത്താനുള്ള അമിത് ഷായുടെ മികവാണ് മാമ്പഴത്തിന് അദ്ദേ​ഹത്തിന്റെ പേരിടാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലും ഹാജി മാമ്പഴം വിപണിയിൽ‌ ഇറക്കിയിരുന്നു. മുന്നൂറോളം ഇനത്തിലുള്ള മാമ്പഴങ്ങളാണ് അദ്ദേഹം തന്റെ തോട്ടത്തിൽ കൃഷി ചെയ്യുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...