‘കുട്ടികളുടേത് ബലാൽസംഗം തന്നെ; വിവാഹിതകളുടേത് വേറെ കാര്യം’; ബിജെപി മന്ത്രി കുരുക്കില്‍: വിഡിയോ

upendra-tiwari
SHARE

ബലാൽസംഗത്തിന് അതിന്റേതായ രീതിയുണ്ടെന്ന വിവാദ പ്രസ്താവന നടത്തി ഉത്തർപ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി കുരുക്കില്‍. 'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് ബലാത്സംഗം ചെയ്യപ്പെടുന്നത് എങ്കില്‍ അത് ബലാത്സംഗമാണ്. എന്നാല്‍ 30-35 വയസ് പ്രായമുള്ള വിവാഹം കഴിഞ്ഞ സ്ത്രീയാണ് ബലാത്സംഗം ചെയ്യപ്പെടുന്നത് എങ്കില്‍ അത് വേറെ വിഷയമാണ്'. മന്ത്രിയുടെ അഭിപ്രായം. 

വർഷങ്ങളായി പ്രണയിച്ച് ജീവിച്ച ശേഷമാണ് ഈ പ്രായത്തിലുള്ള സ്ത്രീകൾ പരാതിയുമായി എത്തുന്നത്. ബലാല്‍സംഗം ചെയ്തിട്ടുണ്ടെങ്കിൽ അത് അപ്പോഴാണ് പറയണ്ടത്. അല്ലാതെ വർഷങ്ങൾക്ക് ശേഷമല്ല. മന്ത്രി പറയുന്നു. അലിഗഡിൽ രണ്ട് വയസുകാരിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം വാർത്തയായിരിക്കുന്നതിന് പിന്നാലെയാണ് യോഗി മന്ത്രിസഭയിലെ മന്ത്രിയുടെ വിവാദ പ്രസ്താവന. 

യുപിയിൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഉടൻ തന്നെ അതിന് നടപടി എടുക്കാൻ മുഖ്യമന്ത്രിയുടെ കർശന നിർദേഷമുണ്ടെന്നും തിവാരി പറയുന്നു. തിവാരിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പല ഭാഗത്തുനിന്നും ഇതിനെതിരെ പ്രതിഷേധം ഉയരുകയാണ്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...