റോഡ് കുളമായി; എൻജിനിയറെക്കൊണ്ട് ആൾക്കൂട്ട നടുവിൽ ഏത്തമിടീച്ച് എം.എൽ.എ; വിഡിയോ

mla-punish-officer
SHARE

റോഡ് പൊട്ടിപ്പൊളിഞ്ഞ് നാശമായതിന് ജൂനിയർ എൻജിനിയറെ കൊണ്ട് ആൾക്കൂട്ട നടുവിൽ ഏത്തമിടീച്ച് എം.എൽ.എ. ഒഡിഷയിലെ പട്നാഗറിൽ നിന്നുള്ള എം.എൽ.എ സരോജ് മെഹറാണ് ഇപ്രകാരം ചെയ്ത് വിവാദങ്ങളിൽ നിറഞ്ഞത്. ബോലങ്കീർ ജില്ല സന്ദർശിക്കുന്ന വേളയിലാണ് ചുറ്റുംകൂടിയ നൂറോളം പേരുടെ മുന്നിൽവെച്ച് എൻജിനിയർക്ക് ശിക്ഷ വിധിച്ചത്. എം.എൽ.എയോട് ഉദ്യോഗസ്ഥൻ മാപ്പ് അപേക്ഷിക്കുന്നതും വിഡിയോയിൽ കാണാം. എന്നാൽ അതൊന്നും എം.എൽ.എ ചെവിക്കൊണ്ടില്ല. ഇത് തന്റെ ആജ്ഞയാണെന്നും അനുസരിച്ചില്ലെങ്കിൽ ജനങ്ങളെക്കൊണ്ട് തല്ലിക്കുമെന്നും എംഎൽഎ പറഞ്ഞു.

എത്തമിടീച്ചതിന് പിന്നാലെ എക്സിക്യൂട്ടീവ് എൻജിനിയറോട് ശിക്ഷ നേരിട്ട ഉദ്യോഗസ്ഥനെ തല്ലാനും എംഎൽഎ ആവശ്യപ്പെട്ടു. ജനരോക്ഷം തണുപ്പിക്കാൻ വേണ്ടി എക്സിക്യൂട്ടീവ് എൻജിനിയറക്ക് തല്ലാതെ നിവർത്തിയില്ലായിരുന്നു.

തന്റെ ഭർത്താവിനെ പരസ്യമായി അപമാനിച്ചുവെന്ന് ചൂണ്ടികാട്ടി ഉദ്യോഗസ്ഥന്റെ ഭാര്യ പൊലീസിൽ പരാതി നൽകി. ഇതുപ്രകാരം എം.എൽ.എയ്ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 

പട്നാഗറിലെ ബേൽപട ഗ്രാമത്തിലുള്ളവരാണ് എംഎൽഎയോട് റോഡിന്റെ ശോചനിയാവസ്ഥയെക്കുറിച്ച് പരാതി നൽകിയത്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...