ബംഗാളില്‍ ബിജെപി–തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു: സംഘർഷം

mamata-shah44
SHARE

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷവും ബിജെപി–തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ ബംഗാളില്‍ തുടരുന്നു. രണ്ട് ദിവസത്തിനിടെ രണ്ട് തൃണമൂല്‍ പ്രവര്‍ത്തകരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. 

ലോക്സഭ തിരഞ്ഞെടുപ്പുകഴിഞ്ഞിട്ടും ബംഗാള്‍ അശാന്തമാണ്. അജിജാര്‍ റഹ്മാനെന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് ബംഗാളിലെ ബിജെപി–തൃണമൂല്‍ പോരിന്റെ ഒടുവിലത്തെ ഇര. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് അജിജാര്‍ ആക്രമിക്കപ്പെട്ടത്. കൊലപാതകത്തെതുടര്‍ന്ന് കൂച്ച് ബെഹാറില്‍ ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. സംഭവത്തില്‍ ബിജെപിക്ക് പങ്കില്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ബിജെപി എം.പി. നിസിത് പ്രമാണിക് പ്രതികരിച്ചു.

രണ്ട് ദിവസം മുന്‍പാണ് കൊല്‍ക്കത്തയിലെ ഡംഡം മേഖലയില്‍ തൃണമൂല്‍ നേതാവ് നിര്‍മല്‍ കുണ്ടു കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം നിര്‍മലിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റിലായി. മുഖ്യമന്ത്രി മമത ബാനര്‍ജി െകാല്ലപ്പെട്ട നിര്‍മലിന്റെ വീട് ഇന്ന് സന്ദര്‍ശിക്കും. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.