സുബ്രഹ്മണ്യ ഭാരതിയ്ക്ക് കാവി തലപ്പാവ്; തമിഴകത്ത് പ്രതിഷേധം

tn-bharathiar
SHARE

തമിഴകത്തിന്റെ സംസ്കാരത്തിന്റെ തന്നെ ഭാഗമായ കവി സുബ്രഹ്മണ്യ ഭാരതിയ്ക്ക് പാഠംപുസ്തകത്തിൽ കാവി തലപ്പാവ്. പ്ലസ് ടു പാഠപുസ്തകത്തിലെ ചിത്രത്തിലാണ് സുബ്രഹ്മണ്യ ഭാരതിയുടെ തലപ്പാവിന്  കാവി നിറം നല്‍കിയത്. സാധാരണ വെള്ളനിറത്തിലുള്ള തലപ്പാവാണ് അദ്ദേഹത്തിന്റെ ചിത്രത്തിൽ കാണാറുള്ളത്. ഇത് മാറ്റിയാണ് കാവി തലപ്പാവ് ചിത്രത്തിൽ ഉൾപ്പെടുത്തിയത്. ഇതിനെതിരെ ഡിഎംകെ ശക്തമായ പ്രതിഷേധമാണ് തമിഴ്നാട്ടിൽ ഉയർത്തുന്നത്.

കാവി തലപ്പാവ് അണിഞ്ഞ സുബ്രഹ്മണ്യ ഭാരതിയെ ആരെങ്കിലും  കണ്ടിട്ടുണ്ടോയെന്ന് ഡിഎംകെ ചോദിക്കുന്നു. വിവാദം ശക്തമായിട്ടും പ്രതികരിക്കാൻ വിദ്യാഭ്യാസ മന്ത്രി ഇതുവരെ തയാറായിട്ടില്ല. എന്നാൽ സുബ്രഹ്മണ്യ ഭാരതിയാരെ കാവിവത്കരിച്ചിട്ടില്ലെന്നാണ് തമിഴ്നാട് ടെക്സ്റ്റ്ബുക്ക് ആന്‍ഡ് എജ്യുക്കേഷണല്‍ സര്‍വീസ് കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ ബി വളര്‍മതി പ്രതികരിച്ചു. ഇന്ത്യന്‍ പതാകയുടെ ത്രിവര്‍ണ നിറം നല്‍കുക മാത്രമാണ് ചിത്രത്തിലൂടെ ലക്ഷ്യമിട്ടതെന്നാണ് പാഠപുസ്തകം ഡിസൈന്‍ ചെയ്ത കലാകാരന്റെ പ്രതികരണം. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.