ബംഗാളിൽ മുനിസിപ്പാലിറ്റി ഭരണം പിടിച്ച് ബി‍ജെപി; ചരിത്രത്തിലാദ്യം

Delhi News
SHARE

ചരിത്രത്തിലാദ്യമായി ബംഗാളിൽ മുൻസിപ്പാലിറ്റി ഭരണം പിടിച്ച് ബിജെപി. സംസ്ഥാനത്തെ ഭട്പര മുന്‍സിപ്പാലിറ്റിയിലാണ് ബിജെപി അധികാരത്തിലേറിയത്. 

35 അംഗ നഗരസഭയിൽ അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിച്ച ബിജെപി സ്ഥാനാർഥി സൗരവ് സിങ്ങിന് ലഭിച്ചത് 26 വോട്ടാണ്. ബാരക്പൂരിലെ ബിജെപി എംപിയായ അർജുൻ സിങ്ങിൻറെ അനന്തിരവനാണ് അദ്ദേഹം. ‌‌‌‌

ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിൽ നൈഹാറ്റി, കാഞ്ചറപറ, ഹാലിസഹർ എന്നിവിടങ്ങളിലെ കൗൺസിലർമാരും കൂട്ടമായി ബിജെപിയിലേക്ക് കൂറുമാറി‌‌യതായാണ് റിപ്പോർട്ട്. ഈ നഗരസഭകളിലും ബിജെപി ഉടൻ അധികാരത്തിലെത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

MORE IN INDIA
SHOW MORE