മകന്റെ രണ്ടാമൂഴം കണ്ട് കണ്ണുനിറഞ്ഞും കൈ അടിച്ചും ഹീരബെൻ

heeraben
SHARE

മകന്റെ രണ്ടാമൂഴം കണ്ട് കണ്ണുനിറഞ്ഞും കൈ അടിച്ചും ഹീരബെൻ മോദി. റെയ്സീന ഹിൽസിലെ രാഷ്ട്രപതി ഭവൻ അങ്കണത്തിൽ പ്രധാന മന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്യുന്നത് ടിവിയിലാണ് ഹീര ബെൻ കണ്ടത്. ഗുജറാത്തിലെ വീട്ടിലിരുന്ന മകന്റെ രണ്ടാമൂഴം കണ്ട് കൈ അടിക്കുന്ന ഹീരബെന്നിന്റെ ചിത്രം വൈറലായിരുന്നു 

ലോക്സഭ തിരഞ്ഞെടുപ്പിന്റെ വിജയത്തിന് ശേഷം നരേന്ദ്ര മോദി അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. ജന്മനാട് വൻ വരവേൽപ്പാണ് അദ്ദേഹത്തിന് നൽകിയത്. അമ്മയുടെ നേതൃത്വത്തിൽ മധുരവിതരണവും നടത്തിയിരുന്നു. മകന്റെ മൂന്ന് സത്യപ്രതിജ്ഞകൾ കാണാൻ ഭാഗ്യം സിദ്ധിച്ച അമ്മ എന്നാണ് ഹീര ബെന്നിനെ സൈബർ ലോകം വാഴ്ത്തുന്നത്. ഗുജറാത്ത് മുഖ്യമന്ത്രിയായതും രണ്ടുവട്ടം മകൻ പ്രധാനമന്ത്രിയായതും കാണാനുള്ള സൗഭാഗ്യമാണ് ഈ അമ്മക്ക് ലഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മാത്രം 303 സീറ്റുകളാണ് ലഭിച്ചത്. 

MORE IN INDIA
SHOW MORE