സ്ത്രീധനം വേണ്ടെന്ന് വരൻ; വധുവിന്റെ അച്ഛൻ നൽകിയത് അതിനപ്പുറം; അമ്പരന്ന് വരൻ

dowry-wedding
പ്രതീകാത്മക ചിത്രം
SHARE

സ്ത്രീധന പീഡനത്തെ കുറിച്ചുള്ള വാർത്തകൾ രാജ്യത്ത് നിറയുമ്പോൾ ഇൗ വരനും വധുവിന്റെ വീട്ടുകാരും കാണിക്കുന്നത് സമാനതകളില്ലാത്ത മാതൃകയാണ്. താൻ സ്ത്രീധനം വാങ്ങില്ലെന്നു ഉറച്ച തീരുമാനമെടുത്ത വരന് പെണ്ണുവീട്ടുകാർ നൽകിയത് ആയിരം പുസ്തകങ്ങൾ. പശ്ചിമ ബംഗാളിലാണു രാജ്യത്തിന് മാതൃകയായ സംഭവം. സ്കൂൾ അധ്യാപകനായ സൂര്യൻകാന്ത് ബാരിക്കിന്റെയും പ്രിയങ്ക ബേജിന്റെയും വിവാഹമാണ് ഇത്തരത്തിൽ ശ്രദ്ധ നേടിയത്.

പെണ്ണുകാണാനെത്തിയപ്പോൾ തന്നെ തനിക്ക് സ്ത്രീധനം വേണ്ടെന്ന് സൂര്യൻകാന്ത് തറപ്പിച്ച് പറഞ്ഞിരുന്നു. എന്നാൽ വിവാഹവേദിയിൽ കാത്തിരുന്നത് അറിവിന്റെ പുസ്തകങ്ങളായിരുന്നു. ആയിരം പുസ്തകങ്ങളൾ തനിക്ക് സമ്മാനമായി കിട്ടിയപ്പോൾ അമ്പരന്നു പോയെന്ന് വരൻ പറയുന്നു. ഒരു ലക്ഷത്തോളം രൂപയുടെ പുസ്തകങ്ങളാണ് ഇത്തരത്തിൽ സമ്മാനിച്ചത്. വധു പ്രിയങ്കയും വായാനാശീലത്തിന് ഉടമയാണ്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതുമായ വിവാഹത്തോട് എനിക്ക് എതിര്‍പ്പാണ്. ഇക്കാര്യം വീട്ടുകാർക്കും അറിയാം. എന്നെപ്പോലെ ചിന്തിക്കുന്ന ഒരാളെ ഭര്‍ത്താവായി കിട്ടിയതില്‍ എനിക്ക് സന്തോഷമുണ്ടെന്ന് വധുവും വ്യക്തമാക്കുന്നു.

MORE IN INDIA
SHOW MORE