ടി.ടി.വി.ദിനകരന്‍റെ പാർട്ടിയിൽ അഭിപ്രായഭിന്നത രൂക്ഷം; പാർട്ടി വിടാനൊരുങ്ങി ചിലർ

ttv-dinakaran
SHARE

തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ടി.ടി.വി.ദിനകരന്‍റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തില്‍ അഭിപ്രായഭിന്നത രൂക്ഷമാകുന്നു. പാര്‍ട്ടി‌ ഭാരവാഹികളില്‍ ചിലര്‍ അണ്ണാ ഡിഎംകെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സൂചന. അതേസമയം, പാര്‍ട്ടി വിടുന്നവരെ തടയില്ലെന്നും മുന്നൂറോളം ബൂത്തുകളില്‍ പാര്‍ട്ടിക്ക് ഒരു വോട്ട് പോലും ലഭിക്കാത്തത് തിരഞ്ഞെടുപ്പ് ക്രമക്കേടിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ദിനകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തമിഴ്നാട്ടില്‍, ലോക്സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പ് നടന്ന ഇരുപത്തിരണ്ട് നിയമസഭ മണ്ഡലങ്ങളിലും ടിടിവി ദിനകരന്‍റെ പാര്‍ട്ടിയുടെ പ്രകടനം ദയനീയമായിരുന്നു. നാല് നിയമസഭ സീറ്റുളില്‍ അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥികളുടെ പരാജയത്തിന് കാരണമായി എന്നതൊഴിച്ചുനിര്‍ത്തിയാല്‍, ഒരിടത്തും കെട്ടിവച്ച കാശ്പോലും കിട്ടിയില്ല. തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു. പാര്‍ട്ടി ഭാരവാഹികളില്‍ ചിലര്‍ കഴിഞ്ഞ ദിവസം ഒപിഎസിനെയും ഇപിഎസിനെയും കണ്ടെന്നാണ് സൂചന. അതേസമയം, എടപ്പാടി സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുന്ന സാഹചര്യമുണ്ടായാല്‍  വിജയിക്കില്ലെന്ന മുന്നറിയിപ്പ് ദിനകരന്‍ ആവര്‍ത്തിച്ചു. മൂന്നൂറോളം ബൂത്തുകളില്‍ പാര്‍ട്ടി ഏജന്‍റ്മാരുടെ വോട്ടുപോലും ലഭിക്കാത്തത് സംശയത്തിനിടവരുത്തുന്നു. ജൂണ്‍ ഒന്നിന്  ഉന്നതാധികാര സമിതി ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തും.

അണ്ണാ ഡിഎംകെ വിട്ടവര്‍ തിരിച്ചുവരണമെന്നും അര്‍ഹിക്കുന്ന സ്ഥാനം നല്‍കുമെന്നും കഴിഞ്ഞദിവസം ഒ.പനീര്‍സെല്‍വവും എടപ്പാടി പളനിസാമിയും വ്യക്തമാക്കിയിരുന്നു. 

MORE IN INDIA
SHOW MORE