വീണ്ടും ഗോരക്ഷകരുടെ അഴിഞ്ഞാട്ടം; മുസ്‍ലിം കുടുംബത്തെ ആക്രമിച്ചു; സ്ത്രീക്കും മര്‍ദനം

beef-attack
SHARE

രാജ്യത്ത് വീണ്ടും ഗോരക്ഷകരുടെ അഴിഞ്ഞാട്ടം. മധ്യപ്രദേശിലെ സിയോനിയില്‍ ഗോമാംസം കൈവശംവച്ചുവെന്ന് ആരോപിച്ച് ഗോരക്ഷകര്‍ മുസ്‍ലിം കുടുംബത്തെ ആക്രമിച്ചു.  ഒരു വനിത ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് മര്‍ദ്ദനമേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 

അതിക്രൂരമായി മര്‍ദ്ദിച്ചശേഷം അക്രമികള്‍ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുന്നതും ജനം നോക്കിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം നടന്ന സംഭവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമികള്‍ക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. ഒരാള്‍ അറസ്റ്റിലായെന്നാണ് സൂചന.

MORE IN INDIA
SHOW MORE