25 വർഷങ്ങൾക്ക് ശേഷം പരീക്കറുടെ മണ്ഡലം തിരിച്ചുപിടിച്ച് കോൺഗ്രസ്; ഗോവയിൽ നേട്ടം

goa-congress-sucess
SHARE

ബിജെപിയുടെ വിജയാഘോഷങ്ങൾ സൈബർ ഇടങ്ങളിലും ശക്തി കേന്ദ്രങ്ങളും സജീവമായി തുടരുകയാണ്. ഇക്കൂട്ടത്തിൽ ബിജെപി പ്രവർത്തകർ കണ്ണീരോടെ പങ്കുവയ്ക്കുന്ന ഒാർമകളിലൊന്ന് മുൻ പ്രധാനമന്ത്രി വാജ്പേയിയുടെയും കേന്ദ്രമന്ത്രിയായിരുന്ന മനോഹർ പരീക്കറിന്റെയും വേർപാടാണ്. ഇൗ മഹാവിജയം കാണാൻ ഒപ്പം ഇരുവരും ഇല്ലെന്ന സങ്കടം ഫെയ്സ്ബുക്ക് പോസ്റ്റുകളായും ചിത്രങ്ങളായും ഗ്രൂപ്പുകളിൽ ഷെയർ െചയ്യുന്നുണ്ട്. 

എന്നാൽ നേട്ടത്തിന്റെ പട്ടികയിൽ കേരളവും പഞ്ചാബും മാത്രം അവകാശപ്പെടാനുള്ള കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന ഒരു കാര്യം ഗോവയിൽ നിന്നാണ്. ബിജെപി ശക്തി കേന്ദ്രമായ പനാജി നിയമസഭാ സീറ്റ് കോണ്‍ഗ്രസ് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ചുപിടിക്കുന്നത്. മനോഹര്‍ പരീക്കറിന്റെ മണ്ഡലമായിരുന്നു പനാജി. 1989ലാണ് കോണ്‍ഗ്രസ് അവസാനമായി പനാജിയില്‍ വിജയിക്കുന്നത്. 

കോണ്‍ഗ്രസിന് വേണ്ടി ബാബുഷ് മൊന്‍സെറാറ്റ് ആണ് പനാജിയില്‍ മത്സരിച്ചത്. പരീക്കറിന്റെ അനുയായിയായ സിദ്ധാര്‍ത്ഥ് കുന്‍കലിന്‍കറിനെ 1700 വോട്ടുകള്‍ക്കാണ് ബാബുഷ് പരാജയപ്പെടുത്തിയത്. പനാജി ഗോവ ബിജെപിയുടെ അഭിമാനത്തിന്റെ തന്നെ പ്രശ്നമായിരുന്നു. എന്നാൽ നേരിയ ഭൂരിപക്ഷത്തിന് കോൺഗ്രസ് സ്ഥാനാർഥി തന്നെ വിജയം സ്വന്തമാക്കി. എന്നാൽ മാന്ദ്രേം, മപുസ, സിരോദ എന്നീ മണ്ഡലങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയാണ് വിജയിച്ചത്.

MORE IN INDIA
SHOW MORE