രാജ്യത്തിന് ചങ്കിടിപ്പ്; മമതയ്ക്ക് പിയാനോ വായന: വിഡിയോ

Untitled-1
SHARE

രാജ്യം അതിന്റെ നിര്‍ണായക വിധി കാത്തിരിക്കുന്ന ദിവസം പിയാനോയില്‍ രവീന്ദ്ര സംഗീതം വായിക്കുകയാണ് ബംഗാളിന്റെ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രതിപക്ഷ നിരയില്‍ ആശങ്കയും തിരക്കിട്ട കരുനീക്കങ്ങളും നടക്കുന്ന ഘട്ടത്തില്‍ ഇതൊന്നും തന്നെ ബാധിക്കാത്ത മട്ടിലാണ് മമതയുടെ ഇരിപ്പ്. തന്റെ കലാപരമായ കഴിവുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട മുഖ്യമന്ത്രിയാണ് മമത.

വിഡിയോയില്‍ മമതയുടെ വാക്കുകള്‍ ഇങ്ങനെ

''വോട്ടെണ്ണല്‍ ദിനത്തില്‍ ഞാന്‍ എന്റെ രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥിക്കും. ഈ ഗാനം മാ മാതി മാനുഷിക്ക് വേണ്ടി സമര്‍പ്പിക്കുന്നു.'

അതേസമയംപതിനേഴാം ലോക്സഭ തിരഞ്ഞെടുപ്പിന്റെ വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. രാജ്യമാകെ ഒരേപോലെ ആകാംഷയും ആവേശവും. ആത്മവിശ്വാസത്തോടെ ബിജെപിയും പ്രതീക്ഷ വിടാതെ പ്രതിപക്ഷവും വിധിയറിയാനായി കാത്തിരിക്കുകയാണ്. 

രാവിലെ എട്ട് മണിക്ക് ജനവിധിയുടെ കണക്കെടുപ്പ് ആരംഭിക്കും. ആദ്യം പോസ്റ്റല്‍ വോട്ടുകള്‍. എട്ടരയോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍. തീപാറും മല്‍സരത്തിന്റെ ഗതി പതിനൊന്നുമണിയോടെ തെളിയും. പോരാട്ടം കനക്കുകയും തര്‍ക്കമുണ്ടാവുകയും ചെയ്താല്‍ അന്തിമചിത്രം വരാന്‍ വൈകും. എക്സിറ്റ് പോളുകള്‍ അന്വര്‍ത്ഥമായാല്‍ ഡല്‍ഹി ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബിജെപി ആസ്ഥാനത്ത് താമരപാറും. ഏഴ് ലോക് കല്യാണ്‍ മാര്‍ഗിലെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നരേന്ദ്രമോദി തുടരും. 

MORE IN INDIA
SHOW MORE