മൊബൈൽ ചാർജറിന്റെ വയറെടുത്ത് വായിൽ വെച്ചു; കുഞ്ഞിന് ദാരുണാന്ത്യം

baby-death
SHARE

മൊബൈൽ ഫോൺ ചാർജറിന്റെ വയറെടുത്ത് വായിൽവെച്ച രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. മീററ്റിലാണ് സംഭവം. ഓഫ് ആക്കാതെ കുത്തിയിട്ടിരുന്ന ചാർജറിന്റെ അറ്റം കുഞ്ഞ് എടുത്ത് വായിൽവെച്ചു. ഇതിലൂടെ ഷോക്കേറ്റാണ് കുഞ്ഞ് മരിക്കുന്നത്. ഷേവാർ എന്ന കുഞ്ഞിന്റെ പേര്.

കുഞ്ഞിനോടൊപ്പം അമ്മ റസിയ മാതാപിതാക്കളെ കാണാൻ സ്വന്തം വീട്ടിൽ എത്തിയതായിരുന്നു. അമ്മ വീട്ടുജോലികൾ ചെയ്യുന്നതിന്റെ ഇടയ്ക്കാണ് കുഞ്ഞ് അബദ്ധത്തിൽ ചാർജറെടുത്ത് വായിൽവെച്ചത്. 

പൊലീസിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

MORE IN INDIA
SHOW MORE