കോൺഗ്രസിനെതിരായ 5000 കോടിയുടെ കേസ് പിന്‍വലിക്കും; അനിൽ അംബാനിയുടെ നീക്കം; ആകാംക്ഷ

rahul-anil-ambani-22
SHARE

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ ഒരുദിനം ബാക്കിനിൽക്കെ നിർണായക നീക്കവുമായി വ്യവസായി അനിൽ അംബാനി. കോൺഗ്രസ് നേതാക്കൾക്കും നാഷണൽ ഹെറാൾഡ് ദിനപത്രത്തിനുമെതിരെ നൽകിയ 5000 കോടിയുടെ മാനനഷ്ടക്കേസ് പിൻവലിക്കാൻ തീരുമാനിച്ചതായി റിലയൻസ് ഗ്രൂപ്പ് അറിയിച്ചു. റഫാൽ കരാറുമായി ബന്ധപ്പെട്ട് നാഷണൽ ഹെറാൾഡിൽ വന്ന ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് റിലയൻസ് ഗ്രൂപ്പ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. 

തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് കോൺഗ്രസ് അത്തരം പരാമർശങ്ങള്‍ നടത്തിയതെന്ന് റിലയൻസ് ഗ്രൂപ്പ് പറയുന്നു. ''ദാസോ ഏവിയേഷനും റിലയൻസ് ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് ചില വ്യക്തികളും കോർപ്പറേറ്റ് സ്ഥാപനങ്ങളും നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ളതായിരുന്നു. തിരഞ്ഞെടുപ്പ് മെയ് 19ന് അവസാനിച്ചു. അതിനാൽ ഈ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നൽകിയ മാനനഷ്ടക്കേസ് പിൻവലിക്കുന്നു''-റിലയൻസ് ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. 

റഫാല്‍ ഇടപാടില്‍  അനില്‍ അംബാനിയുടെ കമ്പനിക്ക് 30000 കോടി രൂപയുടെ ഓഫ്സൈറ്റ് കരാര്‍ നല്‍കിയത് വന്‍ വിവാദമായിരുന്നു. സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിനെ മറികടന്നാണ് പ്രവര്‍ത്തന പരിചയമില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയതെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനില്‍ അംബാനിയുടെ പേര് പരമാര്‍ശിച്ചെങ്കിലും സ്പീക്കര്‍ തടഞ്ഞു. പിന്നീട് രാഹുല്‍ ഗാന്ധി 'ഡബിള്‍ എ' എന്നാണ് വിശേഷിപ്പിച്ചത്.

MORE IN INDIA
SHOW MORE